1 GBP = 106.75
breaking news

മാസ്കുകൾ നിർബന്ധമാക്കണമെന്നും ഇൻഡോർ മിക്‌സിംഗിന് പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എൻഎച്ച്എസ് മേധാവികൾ

മാസ്കുകൾ നിർബന്ധമാക്കണമെന്നും ഇൻഡോർ മിക്‌സിംഗിന് പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എൻഎച്ച്എസ് മേധാവികൾ

ലണ്ടൻ: യുകെയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി എൻഎച്ച്എസ് മേധാവികൾ. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. 20,331 പുതിയ കേസുകളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്.

അതേസമയം കോവിഡ് നിയന്ത്രിക്കുന്നതിനുള്ള താൽപ്പര്യം സർക്കാർ ഉപേക്ഷിക്കുകയാണെന്ന് എൻഎച്ച്എസ് കോൺഫെഡറേഷൻ കുറ്റപ്പെടുത്തി. ഈസ്റ്റർ അവധികൂടി ആയതോടെ കേസുകൾ വീണ്ടും അധികമാകുമെന്നും ആശുപത്രികളിലെ സമ്മർദ്ദം അതിരൂക്ഷമാകുമെന്നും ഇവർ കുറ്റപ്പെടുത്തുന്നു. അതിനാൽ തന്നെ പൊതുയിടങ്ങളിൽ മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കണമെന്നും ഇൻഡോർ മിക്സിംഗ് പരിമിതപ്പെടുത്തണമെന്നുമാണ് എൻഎച്ച്എസ് കോൺഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ആശുപത്രികളുടെയും ആംബുലൻസ് ട്രസ്റ്റുകളുടെയും പ്രതിനിധികളാണ് എൻഎച്ച്എസ് കോൺഫെഡറേഷനിൽ ഉൾപ്പെടുന്നത്.

അടിയന്തര സാഹചര്യമില്ലെങ്കിൽ A&E-യിൽ നിന്ന് മാറിനിൽക്കാൻ ആളുകളോട് ആവശ്യപ്പെടുന്ന ഒരു പബ്ലിക് ഇൻഫർമേഷൻ കാമ്പെയ്‌ൻ ആവശ്യമാണെന്നും ഇവർ ആവശ്യപ്പെടുന്നു. എൻഎച്ച്എസിലെ മൂന്ന് ശതമാനം ജീവനക്കാർക്കും കൊറോണ വൈറസ് ബാധിച്ചതിനാൽ ഇതിനകം തന്നെ തിങ്ങിനിറഞ്ഞ അത്യാഹിത വിഭാഗങ്ങൾ ജീവനക്കാരുടെ കുറവുമൂലം ബുദ്ധിമുട്ടുകയാണ്. ഗവൺമെന്റിന്റെ ലിവിംഗ് വിത്ത് കോവിഡ് പദ്ധതിയും എൻഎച്ച്എസ് ഫ്രണ്ട് ലൈനിലെ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വ്യക്തമായ അന്തരം എൻഎച്ച്എസ് നേതാക്കൾ റിപ്പോർട്ട് ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more