1 GBP = 113.65
breaking news

സാമൂഹികാഘാത പഠനത്തിന് കേരളം റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

സാമൂഹികാഘാത പഠനത്തിന് കേരളം റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിൽ. സിൽവർ ലൈൻ സർവേയുടെ പേരിൽ റെയിൽവേ കല്ലിടാൻ പാടില്ലെന്ന് രേഖാമൂലം നിർദേശം നൽകിയിരുന്നതാണ്. പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ഇന്ന് നിലപാടറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. കെ റെയിലിൽ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളികളാണ്. അതുകൊണ്ട് നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സർവേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്രത്തിന്റെ നിലപാട് തേടിയത്. പദ്ധതിക്ക് കേന്ദ്രം അനുകൂലമാണോ പ്രതികൂലമാണോ എന്നറിയണം. ഇക്കാര്യത്തിൽ വ്യക്തയില്ല. ഡിപിആർ പരിഗണനയിലാണ്, റെയിൽവേ ഭൂമിയിൽ സർവ്വേക്ക് അനുമതി നൽകിയിട്ടില്ല എന്നീ കാര്യങ്ങൾ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സർവേ മുൻകൂർ നോട്ടീസോ, അറിയിപ്പോ പ്രസിദ്ധീകരിച്ചതിന് ശേഷമാണോ, സാമൂഹിക പഠനം നടത്താൻ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകൾ നിയമാനുസൃത വലുപ്പമുള്ളതാണോ, സിൽവർലൈൻ പുതുച്ചേരിയിലുടെ കടന്നുപോകുന്നുണ്ടോ എന്നീ കാര്യങ്ങൾ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more