1 GBP = 104.36

ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം മേല്‍നോട്ട സമിതിക്ക്

ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം മേല്‍നോട്ട സമിതിക്ക്

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തണമെന്ന സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി ഫാദർ റോബിൻ. ഏറെ നാളായി മുല്ലപ്പെരിയാർ സമരസമിതി മുന്നോട്ട് വച്ചിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളിലാണ് വിധി വന്നിരിക്കുന്നത്. ഡാമിന് ബലക്ഷയമുണ്ടെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നുള്ളതും സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളാണ്. മേൽനോട്ട സമിതിയെ ശ്കതിപ്പെടുത്തുന്നതോടെ നിഷ്പക്ഷമായ രീതിയിലുള്ള പരിശോധന നടത്താനും അതിന്റെ അടിസ്ഥാനത്തിൽ ഡാമിന് ബലക്ഷയമുണ്ടെന്ന് തെളിഞ്ഞാൽ എത്രയും വേഗത്തിൽ ഡാം ഡികമ്മിഷൻ ചെയ്യാനുള്ള നീക്കത്തിലേക്കാണ് സുപ്രിം കോടതി പോകേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

ഇനി മേല്‍നോട്ട സമിതിക്കാകും ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണ സജ്ജമാകുന്നത് വരെയാണ് ക്രമീകരണം. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള -തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ വീതം സമിതിയില്‍ ഉള്‍പ്പെടുത്തും. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കും പരിഹരിക്കുന്നതിനും മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കി. പ്രദേശികമായി നാട്ടുകാരുടെ ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് വേണം മേല്‍നോട്ട സമിതി പ്രവര്‍ത്തിക്കാനെന്നും സുപ്രിംകോടതി പറഞ്ഞു. നാട്ടുകാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് മേല്‍നോട്ട സമിതിയെ അറിയിക്കാം. മേല്‍നോട്ട സമിതി അത് പരിഗണിക്കുകയും പരിശോധിക്കുകയും വേണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹര്‍ജികളാണ് സുപ്രിംകോടതിയുടെ മുന്നിലുണ്ടായിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more