1 GBP = 106.79
breaking news

ഇന്ധന, പാചകവാതക വില വർധന; അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം.പി മാർ

ഇന്ധന, പാചകവാതക വില വർധന; അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം.പി മാർ

ഇന്ധന, പാചകവാതക വില വർധനയ്ക്കെതിരെ ലോക് സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം പി മാർ. എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യത്ത് ഇന്ധന വില വര്‍ധന പതിവ് പോലെ ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയും വര്‍ധിപ്പിച്ചു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.

അതേസമയം ഇന്ധന വില വർധനവില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി രംഗത്ത് എത്തി. പാര്‍ലമെന്‍റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോക രാജ്യങ്ങളില്‍ അനുഭവപ്പെട്ട വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്എസ് പുരി ലോക്സഭയിൽ പറഞ്ഞു.

മറ്റ് രാജ്യങ്ങളിൽ വർധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചത്. 2021 ഏപ്രിലിനും മാർച്ച് 22നും ഇടയിൽ ഇന്ധന വില താരതമ്യം ചെയ്യുമ്പോൾ യുഎസിൽ 51%, കാനഡ 52%, ജർമ്മനി 55%, യുകെ 55%, ഫ്രാൻസ് 50%, സ്പെയിൻ 58% എന്നിങ്ങനെയാണ് വര്‍ധനവ്. അതേസമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്. എച്ച്എസ് പുരി ലോക്സഭയിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more