1 GBP = 105.62
breaking news

ദേശീയ ഇൻഷുറൻസ് വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ദേശീയ ഇൻഷുറൻസ് വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ലണ്ടൻ: ദേശീയ ഇൻഷുറൻസ് പേയ്‌മെന്റുകളിലെ വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും മേലുള്ള നികുതിയുടെ ഭാരം വർദ്ധിച്ചു. ജീവനക്കാരും ബിസിനസുകളും സ്വയം തൊഴിൽ ചെയ്യുന്നവരും പൗണ്ടിൽ 1.25 പൈസ അധികമായി നൽകും. സാമൂഹ്യ സംരക്ഷണത്തിനായി സർക്കാർ ചെലവഴിക്കുന്നതിനായാണ് അധിക നികുതി നീക്കിവച്ചിരിക്കുന്നത്.

അതേസമയം ജീവിതച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമ്മർദ്ദങ്ങൾക്കിടയിൽ ഈ നീക്കത്തെ എംപിമാർ എതിർത്തു. പുതിയ നികുതി വർഷം ആരംഭിക്കുന്നതിനാൽ തങ്ങളുടെ നില പരിശോധിക്കാൻ വിദഗ്ധർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ മാസമാണ് നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ച് തുടങ്ങേണ്ട ശമ്പള പരിധി 3000 പൗണ്ട് ഉയര്‍ത്തുമെന്ന് ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ മൂന്ന് മാസം കൂടി കാത്തിരിക്കണം. ജോലിക്കാര്‍ക്കും, ബിസിനസ്സുകള്‍ക്കുമാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയുടെ തിരിച്ചടി നേരിടേണ്ടത്.

12,570 പൗണ്ടായി ശമ്പള പരിധി ഉയര്‍ത്തിയതോടെ 30 മില്ല്യണ്‍ ജോലിക്കാര്‍ക്ക് നികുതി കുറവ് ലഭിക്കുമെന്ന് ട്രഷറി പറയുന്നു.
നികുതി വര്‍ദ്ധനവ് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഹെല്‍ത്ത്, കെയര്‍ മേഖലയ്ക്ക് മഹാമാരിയില്‍ നിന്നും പുറത്തുവരുമ്പോള്‍ ദീര്‍ഘകാല ഫണ്ടിംഗ് ലഭ്യമാക്കുകയാണ് ലക്ഷ്യം, ബോറിസ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് വാറ്റ് നികുതിയും അധികം ലഭിക്കുന്ന സാഹചര്യത്തില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more