1 GBP = 106.79
breaking news

വൈദ്യുതി ബോർഡ് ചെയർമാനെതിരെ ഇടത് സംഘടന; നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

വൈദ്യുതി ബോർഡ് ചെയർമാനെതിരെ ഇടത് സംഘടന; നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകനെതിരെ ഇടത് സംഘടന. എക്‌സിക്യട്ടീവ് ഞ്ചെിനിയറെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും. സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനം തിരുത്തണമെന്നാവശ്യപ്പെട് വനിതാ സത്യാഗ്രഹവും നടക്കും. 

നേരത്തെയും വൈദ്യുതി ബോർഡ് ചെയർമാനെതിരെ സിപിഐഎം അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷനും, സിഐടിയുവും പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയും സിപിഐഎം ഇടപ്പെട്ട് സമരം അവസാനിപ്പിക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ ഓഫിസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായ എക്‌സിക്യുട്ടീവ് എൻജിനീയറെ സസ്‌പെന്റ് ചെയതതാണ് സംഘടനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഇലക്ട്രിക്കൽ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയര് ജാസ്മിൻ ഭാനുവിനെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

നിയമപ്രകാരം 22 മുതൽ 27 വരെ ജാസ്മിൻ ഭാനു അവധിയായിരുന്നു. ഇതനുസരിച്ച് മറ്റൊരു ഓഫിസർക്ക് ജോലി കൈമാറുകയും ചെയ്തിരുന്നു. എന്നാൽ അൺ ഓതറൈസ്ഡ് ലീവ് എന്നുപറഞ്ഞാണ് മാനേജ്‌മെന്റ് ജാസ്മിനെ സസ്‌പെൻഡ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more