1 GBP = 113.33
breaking news

ബ്രാബോണിൽ ‘ലൂയിസ് കൊടുങ്കാറ്റ്’! ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് ലക്നൗ

ബ്രാബോണിൽ ‘ലൂയിസ് കൊടുങ്കാറ്റ്’! ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് ലക്നൗ

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ലൂയിസ് കൊടുങ്കാറ്റിൽ തകർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് . ബ്രാബോൺ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയൻറ്സ്ഐപിഎല്ലിൽ (IPL 2022) തങ്ങളുടെ ആദ്യം ജയമാണ് ലക്നൗ നേടിയത്. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് പന്തുകൾ ബാക്കി നിർത്തി ലക്നൗ വിജയം നേടുകയായിരുന്നു.

വിൻഡീസ് താരം എവിൻ ലൂയിസിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് (23 പന്തിൽ 55) ചെന്നൈയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ലക്നൗവിന് ജയം നേടിക്കൊടുത്തത്. ക്യാപ്റ്റൻ കെ എൽ രാഹുൽ (26 പന്തിൽ 40), ക്വിന്റൺ ഡീ കോക്ക് (45 പന്തിൽ 61) എന്നിവരും ലക്‌നൗവിനായി മികച്ച പ്രകടനം നടത്തി. ഒമ്പത് പന്തിൽ 19 റൺസ് നേടി ആയുഷ് ബദോനി അവസാന ഓവറുകളിൽ ലൂയിസിന് കൂട്ടായി.

ചെന്നൈക്കായി ബൗളിങ്ങിൽ ഡ്വെയ്ൻ പ്രിട്ടോറിയസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്കോർ : ചെന്നൈ സൂപ്പർ കിങ്‌സ് – 20 ഓവറിൽ 210/7; ലക്നൗ സൂപ്പർ ജയൻറ്സ് – 19.3 ഓവറിൽ 211/4

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more