1 GBP = 106.18
breaking news

പാർക്കിങിനെ ചൊല്ലി തർക്കം: വെട്ടേറ്റ നഗരസഭാംഗം മരിച്ചു

പാർക്കിങിനെ ചൊല്ലി തർക്കം: വെട്ടേറ്റ നഗരസഭാംഗം മരിച്ചു

മലപ്പുറം: വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ വെട്ടേറ്റ മഞ്ചേരി നഗരസഭാഗം മരിച്ചു. തലാപ്പിൽ അബ്ദുൾ ജലീലാണ് മരിച്ചത്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് പയ്യനാട് വച്ച് അബ്ദുൾ ജലീലിന് വെട്ടറ്റത്. ഗുരുതരമായി പരിക്കേറ്റ അബദുൾ ജലീൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിലാണ് ബൈക്ക് യാത്രികരായ രണ്ടംഗ സംഘം അബ്ദുൾ ജലീലിനെ ആക്രമിച്ചത്.

ഇന്നലെ രാത്രി 10.30ഓടെ പയ്യനാട് താമരശ്ശേരിയിൽ വച്ചാണ് സംഭവം. കാറിൽ മൂന്നു സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കാറിൽ കൗൺസിലറെ കൂടാതെ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ പുറക് വശത്തെ ചില്ല് തകർത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more