1 GBP = 106.76
breaking news

പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ

പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസിന്റെ പിടിയില്‍. റാന്നി കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ ജിനു എന്ന ആൽബിൻ വർഗീസാണ് (18) അറസ്റ്റിലായത്. ഈമാസം 26 ന് സ്‌കൂളിൽ പോയ പെൺകുട്ടി തിരിച്ചുവരാതിരുന്നതിനെ തുർന്ന് ലഭിച്ച പരാതിയിലാണ് പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സ്‌കൂട്ടറിൽ പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയെന്ന് വ്യക്തമായത്. തൊട്ടടുത്ത ദിവസം വൈകിട്ട് നാല് മണിക്കാണ് ഇരുവരെയും കൊല്ലം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ കൊല്ലം വനിത പൊലീസ് സ്റ്റേഷനിലേക്കും ആൽബിനെ കൊല്ലം ഈസ്റ്റ്‌ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഏകദേശം ഒന്നര വർഷമായി യുവാവുമായി പ്രണയത്തിലാണെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടിയുടെ മൊഴി. വെച്ചൂച്ചിറ പൊലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ഇരുവരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം വിശദമായി ചോദ്യം ചെയ്‌തതിനെതുടർന്നാണ് തിങ്കളാഴ്‌ച യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

യാത്രയ്ക്കിടയിൽ കൈയിലെ പണം തീർന്നതോടെ ആൽബിൻ വർഗീസ് 8000 രൂപയ്ക്ക് ബൈക്ക് പണയംവെച്ചു. കൊല്ലം കിളികൊല്ലൂർ കൊക്കാലവയലിൽ ഷഫീഖ് എന്നയാൾക്കാണ് ബൈക്ക് കൈമാറിയത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആൽബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more