1 GBP = 113.59
breaking news

കെ റെയിൽ കല്ലിടൽ ഇന്ന് പുനരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത

കെ റെയിൽ കല്ലിടൽ ഇന്ന് പുനരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത

സംസ്ഥാനത്ത് സിൽവർലൈൻ സർവേ കല്ലിടല്‍ ഇന്ന് പുനരാരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം സർവേ നടപടികൾ നടന്നിരുന്നില്ല. പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെല്ലാം കല്ലിടും. കല്ലിടല്‍ പുനരാരംഭിക്കുന്നതോടെ പ്രതിഷേധങ്ങളും ഉയരും. പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കും.

കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കല്ലിടലുമായി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകാനാണ് തീരുമാനം. കോട്ടയത്ത് നട്ടാശ്ശേരിയിലും കോഴിക്കോട് സൗത്ത് കല്ലായിയിലും നിർത്തിവെച്ച സർവേ നടപടികൾ വീണ്ടും തുടങ്ങും. പത്തനംതിട്ട ജില്ലയിലും ഇന്ന് മുതൽ സർവേ ആരംഭിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കനത്ത പൊലീസ് സുരക്ഷയിലാണ് സർവേ നടപടികൾ പുരോഗമിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് സംസ്ഥാനത്ത് നടക്കുന്നത്. മലപ്പുറത്ത് തവനൂരിലും ജനകീയ സമരത്തെത്തുടർന്ന് സർവേ നിർത്തിവെച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയിലും മണീടിലും ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ല് യുഡിഎഫ് പ്രവർത്തകർ പിഴുത് കുളത്തിലെറിഞ്ഞു. കല്ലിടാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് സമരസമിതി തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more