1 GBP = 108.14
breaking news

ഓസ്‌കർ 2022: അരിയാനെ ഡിബോസ് മികച്ച സഹനടി; ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന ആദ്യ എൽജിബിടിക്യു താരം

ഓസ്‌കർ 2022: അരിയാനെ ഡിബോസ് മികച്ച സഹനടി; ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന ആദ്യ എൽജിബിടിക്യു താരം

അമേരിക്കൻ താരം അരിയാനെ ഡിബോസിന് മികച്ച സഹനടിക്കുള്ള ഓസ്‌കർ പുരസ്‌കാരം. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ഇന്ന് നടന്ന ചടങ്ങിലാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ എൽജിബിടിക്യു നടിയും, ആദ്യ ആഫ്രോ-ലാറ്റിന വംശജയുമാണ് അരിയാന ഡിബോസ്. ‘നിങ്ങളുടെ ലൈംഗികത്വം ചോദ്യം ചെയ്യപ്പെട്ടവർക്ക് വേണ്ടി…നമുക്ക് ഇവിടെ ഒരിടം ഉണ്ട്’- അരിയാന ഓസ്‌കറിന് പിന്നാലെ വേദിയിൽ പറഞ്ഞതിങ്ങനെ. വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനമാണ് അരിയാനയെ പുരസ്‌കാരത്തിന് ആർഹയാക്കിയത്.

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കൻ സയൻസ് ഫിക്ഷനായ ഡൂൺ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more