1 GBP = 113.53
breaking news

ഇനി ഐപിഎൽ കാലം; 15–ാം പതിപ്പിന് ഇന്നു തുടക്കം

ഇനി ഐപിഎൽ കാലം; 15–ാം പതിപ്പിന് ഇന്നു തുടക്കം

ഐപിഎൽ 15–ാം പതിപ്പിന് ഇന്നുതുടക്കമാകും. ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിം​ഗ്സ് കൊൽക്കത്ത നെെറ്റ് റൈഡേഴ്സിനെ നേരിടും. മുംബെെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആകെ പത്ത് ടീമുകൾ. നാല് വേദികളിൽ 74 കളികൾ. പ്ലേ ഓഫിന് മുമ്പ് ഓരോ ടീമിനും 14 മത്സരങ്ങൾ. 25 ശതമാനം കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം. ലഖ്നൗ സൂപ്പർ ജയ്ന്റ്സും ഗുജറാത്ത് ടെെറ്റൻസുമാണ് പുതിയ ടീമുകൾ. അടുത്ത വർഷംമുതൽ ആറ് ടീമുകളെ ഉൾപ്പെടുത്തി വനിതാ ഐപിഎൽ തുടങ്ങാനൊരുങ്ങുകയാണ് ബിസിസിഐ.

ചെന്നൈ സൂപ്പർ കിം​ഗ്സ്

ക്യാപ്‌റ്റൻ: രവീന്ദ്ര ജഡേജ
ജേതാക്കൾ: 2010, 2011, 2018, 2021
പ്രമുഖർ: മഹേന്ദ്ര സിം​ഗ് ധോണി, മൊയീൻ അലി, ഡ്വെയ്ൻ ബ്രാവോ, ഋതുരാജ് ഗെയ്ക്ക് വാദ്, അമ്പാട്ടി റായുഡു

മുംബൈ ഇന്ത്യൻസ്‌

ക്യാപ്‌റ്റൻ: രോഹിത്‌ ശർമ
ജേതാക്കൾ: 2013, 2015, 2017, 2019, 2020
പ്രമുഖർ: സൂര്യകുമാർ യാദവ്‌, ഇഷാൻ കിഷൻ, ജോഫ്ര ആർച്ചെർ, കീറൺ പൊള്ളാർഡ്‌, ജസ്‌പ്രീത്‌ ബുമ്ര

കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്‌

ക്യാപ്‌റ്റൻ: ശ്രേയസ്‌ അയ്യർ
ജേതാക്കൾ: 2012, 2014
പ്രമുഖർ: ആരോൺ ഫിഞ്ച്‌, പാറ്റ്‌ കമ്മിൻസ്‌, ആന്ദ്രേ റസൽ, വെങ്കിടേഷ്‌ അയ്യർ, സുനിൽ നരെയ്‌ൻ

രാജസ്ഥാൻ റോയൽസ്‌

ക്യാപ്‌റ്റൻ: സഞ്‌ജു സാംസൺ
ജേതാക്കൾ: 2008
പ്രമുഖർ: ദേവ്‌ദത്ത്‌ പടിക്കൽ, ജോസ്‌ ബട്‌ലർ, ആർ.അശ്വിൻ, ട്രെന്റ്‌ ബോൾട്ട്‌, ജിമ്മി നീഷം

സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌

ക്യാപ്‌റ്റൻ: കെയ്‌ൻ വില്യംസൺ
ജേതാക്കൾ: 2016
പ്രമുഖർ: എയ്‌ദൻ മാർക്രം, നിക്കോളാസ്‌ പുരാൻ, ഭുവനേശ്വർ കുമാർ, ടി.നടരാജൻ, വാഷിങ്‌ടൺ സുന്ദർ

റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ

ക്യാപ്‌റ്റൻ: ഫാഫ്‌ ഡു പ്ലെസിസ്‌
പ്രമുഖർ: വിരാട്‌ കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ്‌ സിറാജ്‌, ജോഷ്‌ ഹാസൽവുഡ്‌, വണീന്ദു ഹസരങ്ക

ഡൽഹി ക്യാപിറ്റൽസ്‌

ക്യാപ്‌റ്റൻ: ഋഷഭ്‌ പന്ത്‌
പ്രമുഖർ: ഡേവിഡ്‌ വാർണർ, പൃഥ്വി ഷാ, ആൻറിച്ച്‌ നോർത്യേ, ലുംഗി എൻഗിഡി, ശാർദുൽ ഠാക്കൂർ

പഞ്ചാബ്‌ കിങ്‌സ്‌

ക്യാപ്‌റ്റൻ: മായങ്ക്‌ അഗർവാൾ
പ്രമുഖർ: ശിഖർ ധവാൻ, ജോണി ബെയർസ്‌റ്റോ, കഗീസോ റബാദ, ലിയാം ലിവിങ്‌സ്‌റ്റൺ, ഒഡീൻ സ്‌മിത്ത്‌

ഗുജറാത്ത്‌ ടൈറ്റൻസ്‌

ക്യാപ്‌റ്റൻ: ഹാർദിക്‌ പാണ്ഡ്യ
പ്രമുഖർ: ഡേവിഡ്‌ മില്ലർ, ജാസൺ റോയ്‌, ശുഭ്‌മാൻ ഗിൽ, മുഹമ്മദ്‌ ഷമി, റഷീദ്‌ ഖാൻ

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌

ക്യാപ്‌റ്റൻ: ലോകേഷ് രാഹുൽ
പ്രമുഖർ: ക്വിന്റൺ ഡി കോക്ക്‌, ജാസൺഹോൾഡർ, മാർകസ്‌ സ്‌റ്റോയിനിസ്‌, രവി ബിഷ്‌ണോയ്‌, ക്രുണാൾ പാണ്ഡ്യ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more