1 GBP = 113.95

കുടുംബ പെന്‍ഷനും ഒഴിവാക്കി; എംഎല്‍എമാര്‍ക്ക് ഒറ്റപ്പെന്‍ഷന്‍ പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

കുടുംബ പെന്‍ഷനും ഒഴിവാക്കി; എംഎല്‍എമാര്‍ക്ക് ഒറ്റപ്പെന്‍ഷന്‍ പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

പഞ്ചാബില്‍ ഇനി മുതല്‍ എംഎല്‍എമാര്‍ക്ക് ഒരു പെന്‍ഷന്‍ മാത്രം മതിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭഗ്‌വന്ത് സിങ് മന്‍. എംഎല്‍എമാരുടെ കുടുംബ പെന്‍ഷനും ഇതോടെ നിര്‍ത്തലാക്കും. ഒരു എംഎല്‍എയ്ക്ക് ഒറ്റ പെന്‍ഷന്‍ എന്ന ആവശ്യം കഴിഞ്ഞ നിയമസഭയിലും പ്രതിപക്ഷത്തുണ്ടായിരുന്ന ആംആദ്മി പാര്‍ട്ടി ഉന്നയിച്ചിരുന്നു.

‘അഞ്ചോ ആറോ തവണ ജനങ്ങള്‍ വീണ്ടും വീണ്ടും വോട്ട് ചെയ്ത് ജയിപ്പിച്ച് അധികാരത്തില്‍ തുടരുന്ന എംഎല്‍എമാര്‍ വാങ്ങുന്ന പെന്‍ഷന്‍ തുക ലക്ഷങ്ങള്‍ വരും. അവരാണെങ്കില്‍ സഭയില്‍ പോലും വരുന്നില്ല. മൂന്നര ലക്ഷം മുതല്‍ അഞ്ചേകാല്‍ ലക്ഷം വരെയാണ് ഇവരുടെ പ്രതിമാസം പെന്‍ഷന്‍ തുക. ഈ തുകയെല്ലാം ഖജനാവിന് മേല്‍ വലിയ ഭാരമാണ് ഏല്‍പ്പിക്കുന്നത്. ഇവരില്‍ തന്നെ ചിലരാകട്ടെ, പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരുമാണ്’. മുഖ്യമന്ത്രി പറഞ്ഞു.

എംഎല്‍എമാരുടെ വെട്ടിക്കുറയ്ക്കുന്ന പെന്‍ഷന്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 75,150 രൂപയാണ് ഒരു ടേമില്‍ എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത്. തുടര്‍ന്ന് വരുന്ന ഓരോ ടേമുകളിലും പെന്‍ഷന്‍ തുകയുടെ 66 ശതമാനം അധികമായി നല്‍കിവരികയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more