1 GBP = 110.31

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർധിപ്പിക്കും; ഓൺലൈൻ ബുക്കിങ് നിർബന്ധമല്ല

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം വർധിപ്പിക്കും; ഓൺലൈൻ ബുക്കിങ് നിർബന്ധമല്ല

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത് നീക്കി. എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്ത് ദർശനത്തിനുള്ള സൗകര്യം തുടരും.

ഭക്തരുടെ തിരക്കേറുന്ന വേനലവധിക്കാലത്ത് കൂടുതൽ പേർക്ക് ദർശനം നടത്താൻ ഇതിലൂടെ സാധിക്കും. വൈശാഖ കാലം കൂടിയായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ ഭക്തർ ദർശനത്തിന് എത്തുന്ന സമയമാണിത്.ക്ഷേത്രത്തിൽ വയോധികർക്ക് ദർശനത്തിന് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ സംവിധാനം വ്യാഴാഴ്ച പുനരാരംഭിക്കും.

ഭരണസമിതി യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനായി. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more