1 GBP = 113.77
breaking news

ഷെയിം’ വിനായകനെതിരെ പാർവതി തിരുവോത്ത്

ഷെയിം’ വിനായകനെതിരെ പാർവതി തിരുവോത്ത്

ഒരുത്തീ സിനിമയുടെ വാർത്താ സമ്മേളനത്തിൽ മീ ടു സംബന്ധിച്ച് നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധ ശക്തമാകുന്നതിനിടയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. ‘ഷെയിം’എന്നും ചിത്രത്തോടൊപ്പം നടി കുറിച്ചു.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി, ശാരദക്കുട്ടി, കുഞ്ഞില മാസില്ലാമണി ഉൾപ്പടെയുള്ള നിരവധിപ്പേർ വിനായകനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more