ഒരുത്തീ’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി മാറിയിരിക്കുകയാണ്. നരിവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീടുവെന്ന് വിളിക്കുന്നതെന്നായിരുന്നു വിനായകന്റെ വിവാദ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് ആന്‍സി വിഷ്ണു എന്ന യുവതി പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. നിങ്ങളൊരു നല്ല നടന്‍ ആയിരിക്കാം പക്ഷെ കുറച്ച് കൂടി ബോധമുള്ള മനുഷ്യന്‍ ആകണമെന്ന് ആന്‍സി പോസ്റ്റില്‍ പറയുന്നത്.
ഈ നാട്ടിലെ മുഴുവന്‍ പെണ്ണുങ്ങളെയും തനിക്ക് സെക്‌സിന് വേണ്ടി ഉണ്ടാക്കിവെച്ചേക്കുന്നതാണ് എന്നുള്ള ധാരണ തെറ്റാണെന്നും കുറിപ്പില്‍ പറയുന്നു.
Sex ഉണ്ടാവുന്നത് അല്ലെ, പരസ്പര വിശ്വാസത്തോടെയും, ഇഷ്ടത്തോടെയും, സമ്മതത്തോടെയും ഉണ്ടാവേണ്ടതല്ലേ sex. Sex ന് ഒരു ചോദ്യം പോലും ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം.
ഈ നാട്ടിലെ മുഴുവന്‍ പെണ്ണുങ്ങളെയും തനിക്ക് sex ന് വേണ്ടി ഉണ്ടാക്കിവെച്ചേക്കുന്നതാണ് എന്നുള്ള ധാരണ തെറ്റാണ് വിനായകന്‍, നിങ്ങളൊരു നല്ല നടന്‍ ആയിരിക്കാം പക്ഷെ കുറച്ച് കൂടി ബോധമുള്ള മനുഷ്യന്‍ ആകണം.
ഒരു പ്രെസ്സ് മീറ്റില്‍ വന്നിരുന്ന്’ ചോദിച്ചാല്‍ അല്ലെ കിട്ടു ‘ എന്ന് പറയാന്‍ നിങ്ങള്‍ കാണിച്ചതിനെ വൃത്തികേട് എന്ന് അല്ലാതെ എന്ത് വിളിക്കാന്‍. Sex ആവശ്യമില്ലാത്ത സ്ത്രീകളുമുണ്ട്, പുരുഷനില്‍ നിന്ന് സൗഹൃദം മാത്രം ആഗ്രഹിക്കുന്നവര്‍.
താങ്കള്‍ ഒരു സ്ത്രീയോട് sex ന് വേണ്ടി ചോദിച്ചിട്ട് അവള്‍ no പറഞ്ഞാല്‍ പിന്നെയും അവളെ നിങ്ങള്‍ എത്രവട്ടം മനസ്സില്‍ rape ചെയ്യുമായിരിക്കും. സ്ത്രീകള്‍ എല്ലാം ആരോടും എപ്പോഴും ഏത് നേരവും sex ന് തയ്യാറാണെന്ന് നിങ്ങള്‍ക്കൊരു തെറ്റിദ്ധാരണ ഉണ്ട്.
സ്ത്രീകള്‍ എല്ലാം ഏത് നേരവും എന്റെ കൂടെ sex ന് തയ്യാറാണോ എന്നൊരു ചോദ്യം പ്രതീക്ഷിച്ച് നില്‍ക്കുവല്ല. സൗഹൃദങ്ങളിലും പ്രണയങ്ങളിലും ബന്ധങ്ങളിലും സ്വപ്നങ്ങളിലും തിരക്കില്‍ ആണവര്‍.
പ്രെസ്സ് മീറ്റില്‍ വന്നിരുന്ന ഒരു വനിത മാധ്യമ പ്രവര്‍ത്തകയോട് നിങ്ങള്‍ sex ന് തയ്യാറാണോ എന്ന് ചോദിക്കുന്നതിലൂടെ നിങ്ങള്‍ എത്ര അപമാനിക്കപ്പെട്ടു എന്ന് അറിയുമോ മിസ്റ്റര്‍ വിനായകന്‍.
സമ്മതം ചോദിക്കുക എന്നാല്‍ മാന്യതയുണ്ട് അതിന് വളരെ മനോഹരമായ ഒരു തലമുണ്ട്. അല്ലാതെ ഏത് പെണ്ണും എപ്പോഴും sex ന് തയ്യാറാണെന്ന് എന്ന് ഊട്ടി ഉറപ്പിച്ച് ചോദിച്ചാല്‍ അല്ലെ കിട്ടു എന്ന് പറയുന്ന നിങ്ങളുടെ മനസ് എത്ര വിഷമാണ്.
click on malayalam character to switch languages