1 GBP = 105.47
breaking news

കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കും; ബിർഭും കൊലപാതകാലത്തെ അപലപിച്ച് പ്രധാനമന്ത്രി

കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കും; ബിർഭും കൊലപാതകാലത്തെ അപലപിച്ച് പ്രധാനമന്ത്രി

ബംഗാളിലെ ബിർഭും ജില്ലയിൽ വീടുകൾക്ക് തീവച്ചതിനെ തുടർന്ന് എട്ടോളം പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതികളെ പിടികൂടാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 10ഓളം വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു.

സംഭവത്തിൽ റിപ്പോർട് തേടി കേന്ദ്രം. 72 മണിക്കൂറിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്‌ഥർ ഉടൻ ബംഗാൾ സന്ദർശിക്കുമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത ബാനർജി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ ക്രമസമാധാന നില വഷളായതായി ആരോപിച്ച് ബിജെപി ബംഗാൾ ഘടകം അമിത് ഷാക്ക് കത്തയച്ചു. പാർലമെന്റ് സമ്മേളനത്തിനായി രാജ്യതലസ്‌ഥാനത്ത് എത്തിയ ബംഗാളിൽ നിന്നുള്ള പാർട്ടി എംപിമാർ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രിയെ കണ്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more