1 GBP = 106.31

പത്മശ്രീ സ്വീകരിച്ച് പ്രധാനമന്ത്രിക്ക് മുന്നില്‍ വണങ്ങി യോഗാ ഗുരു; പ്രായം 125 വയസ്

പത്മശ്രീ സ്വീകരിച്ച് പ്രധാനമന്ത്രിക്ക് മുന്നില്‍ വണങ്ങി യോഗാ ഗുരു; പ്രായം 125 വയസ്

ഈ വര്‍ഷത്തെ പത്മപുരസ്‌കാര ചടങ്ങില്‍ വ്യത്യസ്തനായത് ഒരു യോഗാചാര്യനാണ്. തൂവെളളനിറത്തിലുള്ള വസ്ത്രധാരണം. നടപ്പിലും എടുപ്പിലും ഒത്തിണങ്ങിയ വേഗതയും ചടുലതയും. പ്രായത്തിന്റെ അവശതകള്‍ ഒട്ടുമില്ലാത്ത ആ മനുഷ്യന് 125 വയസാണ് പ്രായമെന്നതാണ് കൗതുകം. പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലേക്ക് വന്ന ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി എന്നിവര്‍ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു .

കാശിയില്‍ നിന്നുള്ള യോഗാ ഗുരു സ്വാമി ശിവാനന്ദയാണ് പ്രായത്തിന്റെ വെല്ലുവിളികളില്ലാതെ പൂര്‍ണ ആരോഗ്യവാനായി ഇന്നും ചുറുചുറുക്കോടെ നടക്കുന്നത്. വേദിയിലെ പ്രമുഖര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ അടുത്തെത്തി നിലത്തിരുന്നാണ് സ്വാമി ശിവാനന്ദ സാഷ്ടാംഗം നമസ്‌കരിച്ചത്. പ്രധാനമന്ത്രി കൈകൂപ്പി വണങ്ങുകയും ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും അടുത്തെത്തി ഗുരു ഇത് തന്നെ ആവര്‍ത്തിച്ചു. ശേഷം രാഷ്ട്രപതി എഴുന്നേറ്റ് വന്ന് ഗുരുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പുരസ്‌കാരം സമ്മാനിച്ചു.

വര്‍ഷങ്ങളായി തുടരുന്ന യോഗ, എണ്ണയില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍, സാമൂഹ്യസേവനം തുടങ്ങിയവയാണ് 125ാം വയസിലും ഗുരു തുടര്‍ന്നുപോരുന്നത്. കൃത്യമായ ആഹാര രീതിയും ജീവിത ശൈലിയും പിന്തുടരുന്ന ഇദ്ദേഹത്തിന് ഒരു അസുഖവുമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more