1 GBP = 107.76
breaking news

കാശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം

കാശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ സൈനിക(Army) ഹെലികോപ്റ്റര്‍(Helicopter) തകര്‍ന്നുവീണു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം എത്തി. പൈലറ്റിനും കോ പൈലറ്റിനും വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more