1 GBP = 113.99

കേരള ബജറ്റ്; കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമെന്ന് ധനമന്ത്രി

കേരള ബജറ്റ്; കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമെന്ന് ധനമന്ത്രി

2050 ഓടെ നെറ്റ് കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് ആഗോളതാപനത്തിന്റെ അളവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി ആയി കുറയ്ക്കൂ എന്ന ദീര്‍ഘ ലക്ഷ്യം കൈവരിക്കാനായി ലോക രാഷ്ട്രങ്ങള്‍ പാരീസ് ഉടമ്പടി പ്രകാരം ധാരണയിലേക്കെത്തിയിട്ടുണ്ട്. 2070 ഓടെ രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയ അന്തര്‍ദേശീയ ഫണ്ടിംഗ് ഏജന്‍സികളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പുകളുടെയും വ്യവസായ സംഘടനകളുടെയും സഹകരത്തോടെയാതും കാര്‍ബണ്‍ ബഹിര്‍ഗമനം നടപ്പിലാക്കുക.

വാമനപുരം നദിശുചീകരണത്തിന് 2 കോടി രൂപ അനുവദിക്കും. അഷ്ടമുടി, വേമ്പനാട് കായലുകളുടെ ശുചീകരണത്തിന് 20 കോടി അനുവദിക്കും. ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിനും ശുചീകരണത്തിനുമായി 1 കോടി രൂപ അനുവദിക്കും. ഡാമുകളിലെ മണല്‍വാരലിനായി യന്ത്രങ്ങള്‍ വാങ്ങാന്‍ 10 കോടിയും ശുചിത്വസാഗരം പദ്ധതിക്കായി 10 കോടിയും അനുവദിക്കും. പുനുപയോഗ സാധ്യതയെക്കുറിച്ച് പഠിക്കാനും നവീന ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി 10 കോടി മാറ്റിവച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഫെറിയായ ആദിത്യയിലൂടെ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 43000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും 1.5 ലക്ഷം യാത്രക്കാരെ കമ്യൂട്ട് ചെയ്യാനും കഴിഞ്ഞു. അതിലൂടെ 1.5ലക്ഷം ലിറ്റര്‍ ഡീസലും 400ഓളം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനവുമാണ് കുറച്ചത്. അടുത്ത 5 വര്‍ഷം കൊണ്ട് 50 % ഫെറി ബോട്ടുകള്‍ സോളാര്‍ ആക്കിമാറ്റുന്നതാണ്. കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ എടുക്കുന്നവായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും. 500 കോടി രൂപയുടെ വായ്പയ്ക്ക് പലിശ ഇളവ് ചെയ്ത് നല്‍കുന്നതിനായി 15 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

അന്തരീക്ഷ താപം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോടൊപ്പം ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയമാലിന്യങ്ങളും നീക്കംചെയ്യേണ്ടതുണ്ട്. പുഴകളുടെയും നദികളുടെയും കായലുകളുടെയും ഡാമുകളുടെയും സംഭരണശേഷിയുടെ ഒരു ഭാഗം മണലും മറ്റ് മാലിന്യങ്ങളും അഴക്കും നിറഞ്ഞിരിക്കുകയാണ്. ഇത് ശുദ്ധീകരിക്കുന്നതോടെ ജലാശയങ്ങളിലും നദികളിലും കൂടുതല്‍ ജലം ഉള്‍ക്കാള്ളാനും വെള്ളപ്പൊക്കം തടയാനും കഴിയും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more