1 GBP = 107.18

സിൽവർ ലൈൻ; സർക്കാർ ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല; ഇ ശ്രീധരൻ

സിൽവർ ലൈൻ; സർക്കാർ ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല; ഇ ശ്രീധരൻ

സിൽവർ ലൈൻ വിരുദ്ധ നിലപാട് ആവർത്തിച്ച് ഇ ശ്രീധരൻ. പരിസ്ഥിതി ആഘാത പഠനം നടത്താത്തത് ഗുരുതര വീഴ്ചയെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല. 20,000ത്തിലധികം പേർ കുടിയൊഴുപ്പിക്കപ്പെടും. ചിലവാകുന്ന തുക, ആവശ്യമുള്ള ഭൂമി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ഡിപിആറിൽ വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആലുവ കീഴ്മാട് നിലമേലില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. ഉദ്യോഗസ്ഥരെ തടഞ്ഞ സ്ത്രീകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ നടന്ന പ്രതിഷേധത്തില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലിടാന്‍ എടുത്ത കുഴിയുടെ സമീപത്ത് കിടന്നായിരുന്നു എഴുപതുകാരിയുടെ പ്രതിഷേധം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more