1 GBP = 106.18
breaking news

‘പരിചയസമ്പത്തുണ്ട്; മത്സരിക്കാൻ ആഗ്രഹം; തീരുമാനിക്കേണ്ടത് പാർട്ടി’; കെ.വി തോമസ്

‘പരിചയസമ്പത്തുണ്ട്; മത്സരിക്കാൻ ആഗ്രഹം; തീരുമാനിക്കേണ്ടത് പാർട്ടി’; കെ.വി തോമസ്

രാജ്യസഭയിലേക്ക് പരിചയസമ്പത്തു ആഗ്രഹമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ കെ.വി തോമസ്. പരിചയസമ്പത്തുളള നേതാവാണ് താനെന്നും എന്നാൽ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. താൻ എന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും കെ.വി തോമസ് വ്യക്തമാക്കി.

എ.കെ.ആന്റണി വീണ്ടും മൽസരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് രാജ്യസഭാ സീറ്റിനായുള്ള നീക്കം നേതാക്കൾ സജീവമാക്കിയത്. രാജ്യസഭയിലേക്ക് എത്താൻ മുതിർന്ന നേതാക്കളുടെ മാത്രമല്ല യുവാക്കളുടെ പേരുകളും പാർട്ടിയിൽ ഉയർന്നു കേൾക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവരുടെ പേരുകൾ മുൻപന്തിയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more