1 GBP = 106.76
breaking news

കെഎസ്ഇബിക്കും ഇനി ബീക്കണ്‍ ലൈറ്റ്

കെഎസ്ഇബിക്കും ഇനി ബീക്കണ്‍ ലൈറ്റ്

കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീക്കണ്‍ ലൈറ്റുണ്ടാകും. എല്ലാ ഡയറക്ടര്‍മാര്‍ക്കും ചീഫ് എഞ്ചിനീയര്‍മാര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ക്കും വിതരണ പ്രസരണ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും ലൈറ്റ് ഉപയോഗിക്കാം.

അതേസമയം ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റിന് അനുമതിയില്ല.

കെഎസ്ഇബി രൂപീകൃതമായിട്ട് 65 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ ഭാവിയിലേക്കുള്ള നിര്‍ണായക ചുവടുവയ്പുകള്‍ക്ക് തുടക്കം കുറിച്ച് 65 ഇവാഹനങ്ങളുടെ ഫ്‌ലാഗ്ഓഫ് കര്‍മം നടന്നു. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് കെഎസ്ഇബി വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.

65 ഇലക്ട്രിക് വാഹനങ്ങളില്‍ എട്ടെണ്ണം ആദ്യദിനം ഓടിച്ചത് വനിതകളാണ്.പട്ടം വൈദ്യുതിഭവനിലെ എട്ട് വനിതാ ഉദ്യോഗസ്ഥരാണ് വാഹനം ഓടിച്ചത്. ‘എര്‍ത്ത് ഡ്രൈവ് വിമന്‍ റൈഡേഴ്‌സ്’ എന്നാണ് ഇവര്‍ അറിയപ്പെടുകയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. നഗരത്തിലെ എട്ട് റൂട്ടുകളില്‍, ഇലക്ട്രിക് കാറുകളില്‍ വനിതകളായ എന്‍ജിനീയര്‍മാരും, ഫിനാന്‍സ് ഓഫീസര്‍മാരും ഡ്രൈവര്‍മാരായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more