1 GBP = 113.59
breaking news

പൂനെ മെട്രോ റെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പൂനെ മെട്രോ റെയില്‍ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പൂനെ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ചു.  32.2 കിലോമീറ്റർ നീളമുള്ള പുണെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്റർ ദൂരമാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വനസ് മുതൽ ഗാർവെയർ കോളജ് മെട്രോ സ്റ്റേഷൻ, പിസിഎംസി മുതൽ ഫുഗേവാഡി മെട്രോ സ്റ്റേഷൻ എന്നിങ്ങനെ 2 റൂട്ടുകളിലാണ് പുണെ മെട്രോ സർവീസ് നടത്തുന്നത്. 2016 ഡിസംബർ 24നാണ് പ്രധാനമന്ത്രി പദ്ധതിക്കു തറക്കല്ലിട്ടത്. 11,400 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്.

സ്റ്റേഷനില്‍ നിന്ന് വാങ്ങിയ അദ്ദേഹം ഗാര്‍വെയര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആനന്ദനഗര്‍ സ്റ്റേഷന്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു. പൂനെയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്നു. കുട്ടികളോട് സംവദിക്കാനും അദ്ദേഹം മറന്നില്ല. പൂനെയിലെ ജനങ്ങള്‍ക്ക് സൗകര്യവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ചിത്രങ്ങളും അദ്ദേഹത്തിന്‍റെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.

പൂനെ മെട്രോ ജനങ്ങളുടെ ഗതാഗതം സുഗമമാക്കുമെന്നും നഗരത്തെ മലിനീകരണ വിമുക്തമാക്കുമെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മികച്ച യാത്രാമാർഗം ഉപയോഗിക്കാന്‍ ആളുകളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പൂനെ മുനിസിപ്പൽ കോർപ്പറേഷൻ വളപ്പിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു.
മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി അജിത് പവാർ, മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, പൂനെ മേയർ മുരളീധർ മൊഹോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more