1 GBP = 113.33
breaking news

ബിർമിംഗ്ഹാം എർഡിംഗ്ടൺ ഉപതിരഞ്ഞെടുപ്പ് ലേബർ പാർട്ടി നിലനിറുത്തി; വിജയിച്ചത് മുൻ എൻഎച്ച്എസ് നേഴ്സ് കൂടിയായ പോളറ്റ് ഹാമിൽട്ടൺ

ബിർമിംഗ്ഹാം എർഡിംഗ്ടൺ ഉപതിരഞ്ഞെടുപ്പ് ലേബർ പാർട്ടി നിലനിറുത്തി; വിജയിച്ചത് മുൻ എൻഎച്ച്എസ് നേഴ്സ് കൂടിയായ പോളറ്റ് ഹാമിൽട്ടൺ

ബിർമിംഗ്ഹാം: എർഡിംഗ്ടൺ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ലേബർ പാർട്ടിയുടെ പോളറ്റ് ഹാമിൽട്ടൺ രാജ്യത്തെ ഏറ്റവും പുതിയ എംപിയായി. 2010 മുതൽ സീറ്റ് കൈവശം വച്ചിരുന്ന മുതിർന്ന നേതാവ് ഡ്രോമിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്തവർഗക്കാരിയായ മുൻ നഴ്‌സ് പോളറ്റ് ഹാമിൽട്ടനാണ് (59) ലേബർ പാർട്ടി സീറ്റ് നിലനിറുത്തിയത്.

ഡ്രോമി 2019-ൽ 3,601 ഭൂരിപക്ഷത്തോടെയാണ് ലേബർ സീറ്റ് നേടിയിരുന്നത്, അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖ ട്രേഡ് യൂണിയനിസ്റ്റുകളിൽ ഒരാളായിരുന്നു. 73-ാം വയസ്സിൽ ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരണമടഞ്ഞത്.

അഞ്ചുകുട്ടികളുടെ അമ്മയായ പോളറ്റ് ഹാമിൽട്ടൺ 3,266 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതേസമയം ഉപതിരഞ്ഞെടുപ്പ് വോട്ടർമാരെ പ്രചോദിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. വെറും 27 ശതമാനം മാത്രം പോളിംഗും ആകെ 17,016 വോട്ടുകളുമാണ് ഉപതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

ടോറി സ്ഥാനാർത്ഥി റോബർട്ട് ആൽഡൻ 6,147 വോട്ടുകൾ നേടിയപ്പോൾ പോളറ്റ് 9,413 വോട്ടുകൾ നേടി. 1974-ൽ മണ്ഡലം രൂപീകരിച്ചതു മുതൽ കൈവശം വച്ചിരുന്ന ലേബർ പാർട്ടി, 2019-ൽ 50.3 ശതമാനത്തിൽ നിന്ന് 55.5 ശതമാനമായി വോട്ട് വിഹിതം ഉയർത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more