1 GBP = 113.63
breaking news

ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണിവരെ രേഖപ്പെടുത്തിയത് 21.79 ശതമാനം പോളിംഗ്

ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണിവരെ രേഖപ്പെടുത്തിയത് 21.79 ശതമാനം പോളിംഗ്

മത്സരം പൊടിപാറുന്ന ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പതിനൊന്ന് മണി വരെ 21.79 ശതമാനമാണ് പോളിങ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവും മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരിയും വോട്ട് രേഖപ്പെടുത്തി.

പൂർവാഞ്ചൽ മേഖലയിൽ ചരിത്ര നേട്ടം കൈവരിക്കുമെന്ന് ഗൊരഖ്പൂരിലെ ബിജെപി എം.പിയും നടനുമായ രവി കിഷൻ പറഞ്ഞു. ബിജെപി എൺപത് ശതമാനത്തിലധികം സീറ്റുകൾ നേടുമെന്നും, ഭരണത്തുടർച്ചയുണ്ടാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ജനാധിപത്യത്തിന്റെ ഉത്സവത്തിൽ സമ്മതിദായകർ വോട്ട് രേഖപ്പെടുത്തണമെന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചിരുന്നു. യു.പിയിലെ പത്ത് ജില്ലകളിലെ 57 നിയമസഭാ മണ്ഡലങ്ങളിലാണ് ആറാംഘട്ട തെരഞ്ഞെടുപ്പ്. 2017ലെ തെരഞ്ഞെടുപ്പിൽ 57ൽ 46 സീറ്റുകൾ ബിജെപി നേടിയിരുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സേന അടക്കം വൻ സുരക്ഷാ സന്നാഹമാണ് യു.പിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more