1 GBP = 110.31

ലഹരിമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

ലഹരിമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ (drug case) ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ (Shah Rukh Khan) മകൻ ആര്യൻ ഖാനെതിരെ (Aryan Khan) തെളിവില്ലെന്ന് എൻ.സി.ബി. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചില്ല. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല. മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കണ്ടെത്തി. രണ്ട് മാസത്തിനകം ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.

ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബൈ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളിൽ ഗൂഢാലോചന നടന്നതായുള്ള തെളിവുകൾ ഇല്ലെന്ന് കോടതി  പുറത്തിറക്കിയ ജാമ്യ ഉത്തരവിലാണ് വ്യക്തമാക്കിയിരുന്നത്. തെളിവുകൾ ഹാജരാക്കാൻ എൻസിബിയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more