1 GBP = 110.31

5.5 ഇഞ്ച് ഡിസ്‌പ്ലേ അന്ന് അപൂർവമായിരുന്നു”; ഐഫോൺ 6 പ്ലസ് ഇനി വിന്റേജ് ലിസ്റ്റിൽ…

5.5 ഇഞ്ച് ഡിസ്‌പ്ലേ അന്ന് അപൂർവമായിരുന്നു”; ഐഫോൺ 6 പ്ലസ് ഇനി വിന്റേജ് ലിസ്റ്റിൽ…

ആപ്പിൾ ഉത്പന്നങ്ങൾക്ക് ആരാധകർ ഏറെയാണ്. ഐഫോണുകൾക്ക് പ്രത്യേകിച്ചും. ഏതെങ്കിലും ഒരു മോഡലെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. നിങ്ങളുടെ കയ്യിലുള്ള ഫോൺ ഐഫോൺ 6 പ്ലസ് ആണെങ്കിൽ നിങ്ങളുടെ കയ്യിൽ ഇപ്പോൾ സ്വന്തമായുള്ളത് ഒരു വിന്റജ് ഉത്പന്നമാണ്. കാരണമെന്താണന്നല്ലേ? ഐഫോൺ 6 പ്ലസ് തങ്ങളുടെ വിന്റേജ് പട്ടികയിൽ ഉൾപെടുത്തിയിരിക്കുകയാണ് ആപ്പിൾ. അഞ്ച് വർഷത്തിൽ ഏറെയായി വിതരണം നിർത്തിയതും എന്നാൽ ഏഴ് വർഷത്തിൽ കൂടാത്തതുമായ ഉൽപ്പന്നങ്ങളെയാണ് ആപ്പിൾ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് വർഷം മുമ്പായിരുന്നു കമ്പനി ഐഫോൺ സിക്‌സ് പ്ലസ് അവസാനമായി വിതരണം ചെയ്തത്.

കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾക്കായി ആപ്പിൾ എല്ലാ ഹാർഡ്‌വെയർ സേവനങ്ങളും നിർത്തി വെക്കുന്നുണ്ടെങ്കിലും മാക് നോട്ട്ബുക്കുകളെ അതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സേവനദാതാക്കൾക്ക് കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളുടെ ഭാഗങ്ങൾ ഓർഡർ ചെയ്യാൻ കഴിയില്ല. ഐഫോൺ 6 നു താഴെയുള്ള എല്ലാ ഫോണുകളും നിലവിൽ വിന്റെജ് ലിസ്റ്റിലാണ് ഉൾപെട്ടിട്ടുള്ളത്. പക്ഷെ ഐഫോൺ 6 ഉം ഐഫോൺ 6 എസും നിലവിൽ ഇപ്പോഴും കമ്പനി വിന്റേജ് ലിസ്റ്റിൽ ചേർത്തിട്ടില്ല. ഐഫോൺ 6 ന്റെ വലിയ ഡിമാൻഡ് കാരണം 2017 ൽ ഐഫോൺ 6 ആപ്പിൾ റീലോഞ്ച് ചെയ്തിരുന്നു. 2018 വരെ ആറാമനെ കമ്പനി വിപണിയിലും ലഭ്യമാക്കിയിരുന്നു. ഇനി രണ്ട് വർഷം കൂടി ബാക്കിയുണ്ട് ഐഫോൺ 6ന് വിന്റേജ് ലിസ്റ്റിലേക്ക് പോകാൻ. ഐഫോൺ 6 പ്ലസിലൂടെയായിരുന്നു കമ്പനി ആദ്യമായി ‘ബിഗ് സൈസ്’ ഫോൺ പരീക്ഷിച്ചത്. 5.5 ഇഞ്ച് വലിപ്പത്തിലിറങ്ങിയ 6 പ്ലസ് ഐഫോൺ ആരാധകർക്ക് പുതുമയായിരുന്നു.

ഐഫോൺ 4, ഐഫോൺ 4s, ഐഫോൺ 4s 8GB, ഐഫോൺ 5, ഐഫോൺ 5c, ഐഫോൺ 3G എന്നിവയുൾപ്പെടെയുള്ള വിന്റേജ് ഐഫോണുകളുടെ പട്ടികയിൽ ഐഫോൺ 6 പ്ലസും ഇപ്പോൾ ചേരുന്നു. ഇപ്പോഴും ഐഫോൺ 6 പ്ലസ് ഉള്ള ആളുകൾ വിഷമിക്കേണ്ടതില്ല. കാരണം ഐഫോൺ 6 പ്ലസ് നിർത്തലാക്കിയതിന് ശേഷം ഏഴ് വർഷം വരെ റിപ്പയർ സേവനങ്ങൾ നൽകുന്നത് തുടരും. ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവ ഉൾപ്പെടുന്ന ഐഫോൺ 6 സീരീസ് 2014 സെപ്തംബറിലാണ് ലോഞ്ച് ചെയ്തത്. ഐഫോൺ 6 ന് 4.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. അതേസമയം ഐഫോൺ 6 പ്ലസിന് 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ്. 5.5 ഇഞ്ച് ഡിസ്‌പ്ലേ അന്ന് അപൂർവമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more