1 GBP = 112.47
breaking news

യുക്രൈന് പൂർണ്ണ സഹായം നൽകുമെന്ന് ഫ്രാൻസ്; പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ

യുക്രൈന് പൂർണ്ണ സഹായം നൽകുമെന്ന് ഫ്രാൻസ്; പിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ

യുക്രൈന് പിന്തുണയുമായി ഫ്രാൻസ്. യുക്രൈന് പൂർണ്ണ സഹായം നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇമ്മാനുവൽ മാക്രോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷം യുക്രൈനുമായുള്ള പിന്തുണ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞു. എന്നാൽ കരിങ്കടൽ വഴി റഷ്യൻ കപ്പലുകൾ അനുവദിക്കരുതെന്ന് തുർക്കിയോട് യുക്രൈൻ അഭ്യർത്ഥിച്ചു.

സൈനിക കേന്ദ്രങ്ങൾക്ക് പിന്നാലെ യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി റഷ്യ. വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യോമാക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന് സമീപമായാണ് ഇന്റലിജൻസ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more