1 GBP = 112.47
breaking news

രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. മിതമായ ജലദോഷവും പനിയും പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും വരുന്ന ആഴ്ചയിൽ വിൻഡ്‌സറിൽ “ലൈറ്റ് ഡ്യൂട്ടി” തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടാരം അറിയിച്ചു.

രാജ്ഞിക്ക് വൈദ്യസഹായം ലഭിക്കുന്നത് തുടരുകയും ഉചിതമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. മൂത്ത മകനും കിരീടാവകാശിയുമായ വെയിൽസ് രാജകുമാരന് ഫെബ്രുവരി 8 ന് മാതാവിനെ കണ്ടതിന് ശേഷം ഫെബ്രുവരി 10 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. രാജ്ഞി താമസിക്കുന്ന വിൻഡ്‌സർ കാസിലിൽ നിരവധി ആളുകൾക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

കൊവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഊർജ്ജസ്വലതയോടെ ആരോഗ്യത്തിലേക്ക് വേഗത്തിൽ മടങ്ങിവരുന്നതിനും രാജ്ഞിക്ക് കഴിയട്ടെയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു, പ്രതിപക്ഷ നേതാവ് കീർ സ്റ്റമറും രാജ്ഞി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

ഏപ്രിലിൽ 96 വയസ്സ് തികയുന്ന രാജ്ഞിക്ക് 2021 ജനുവരിയിൽ ആദ്യത്തെ വാക്സിൻ ലഭിച്ചു, അതിനുശേഷം എല്ലാ തുടർനടപടികളും ഉണ്ടായതായി വിശ്വസിക്കപ്പെടുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിൽ ഒരു രാത്രി ചിലവഴിച്ചിരുന്നു. നവംബറിൽ, ആശുപത്രി വാസത്തെത്തുടർന്ന് ഡോക്ടർമാർ വിശ്രമിക്കാൻ നിർദ്ദേശിച്ചതിന് ശേഷം ഫെബ്രുവരി ആറിന് സ്ഥാനാരോഹണത്തിന്റെ എഴുപതാം വാർഷികത്തിലാണ് പൊതു ചടങ്ങിൽ വിശ്രമത്തിന്ശേഷം ആദ്യമായി പങ്കെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more