- യുഎസ്-യുകെ വ്യാപാര കരാറിൽ ധാരണ; സ്റ്റീൽ, അലുമിനിയം, കാർ തീരുവകളിൽ ഇളവ്
- പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം; ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി
- യുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ
- ആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിനാലാമൻ
- സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന
- പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ
- 'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത് മാലിന്യം
കേരള സർക്കാരിന്റെ പ്രഥമ കണിക്കൊന്ന പുരസ്‌കാരം മലയാളം മിഷൻ യുകെ ചാപ്റ്ററിന്; പ്രവർത്തന മികവിന് ലഭിച്ച അംഗീകാരം ഭാഷാസ്നേഹികളോടൊപ്പം ഹൃദയത്തോട് ചേർത്തുവയ്ക്കുന്നുവെന്ന് പ്രസിഡന്റ് സി എ ജോസഫ്
- Feb 20, 2022

സുജു ജോസഫ്
ലണ്ടൻ: കേരള സർക്കാരിന്റെ പ്രഥമ കണിക്കൊന്ന പുരസ്‌കാരം മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ചു. ലോകമെമ്പാടും മലയാള ഭാഷ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ നൽകുന്ന പ്രഥമ പുരസ്കാരമാണ് യുകെ ചാപ്റ്ററിന് ലഭിച്ചത്. മലയാളം മിഷന്റെ വിവിധ ചാപ്റ്ററുകളിൽ നിന്ന് സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയ യുകെ ഘടകം 2021 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷത്തെ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കണിക്കൊന്ന പുരസ്‌കാരത്തിന് പുറമേ മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനു നൂതന ആശയം ആവിഷ്‌കരിച്ച് അവതരിപ്പിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലഭിക്കുന്ന പുരസ്‌കാരമായ ഭാഷാ പ്രതിഭാ പുരസ്‌കാരത്തിന് അധ്യാപകനായ പ്രവീണ്‍ വര്‍മ്മ എം കെയും അര്‍ഹനായി. ഭാഷയുടെ പ്രചാരത്തിനും വളര്‍ച്ചയ്ക്കും മികച്ച സംഭാവന നല്‍കിയ പ്രവാസ സംഘടനയ്ക്കുള്ള പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരത്തിന് ബറോഡ കേരള സമാജവും അര്‍ഹമായി.
ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മലയാണ്‍മ 2022 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയും പ്രഥമ കണിക്കൊന്ന പുരസ്‌ക്കാരം സമ്മാനിക്കുകയും ചെയ്യും. ഭാഷാപ്രതിഭാപുരസ്‌ക്കാരം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു നല്‍കും. പ്രഥമ സുഗതാഞ്ജലി പ്രവാസി പുരസ്‌ക്കാരം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സമ്മാനിക്കും. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിശിഷ്ടാതിഥിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യാതിഥിയുമായി പങ്കെടുക്കും. ചടങ്ങില്‍ ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, സാംസ്‌കാരിക കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, കവി കെ. ജയകുമാര്‍ (ഡയറക്ടര്‍ ഐ.എം.ജി.), പ്രൊഫ. വി. മധുസൂദനന്‍ നായര്‍ (മലയാളം മിഷന്‍ ഭരണസമിതി അംഗം), മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട എന്നിവരും പങ്കെടുക്കും.

യുകെ ചാപ്റ്ററിന് ലഭിച്ച പുരസ്‌കാരം സെക്രട്ടറി എബ്രഹാം കുര്യൻ ഏറ്റു വാങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രവർത്തന മികവിന് ലഭിച്ച അംഗീകാരം ഭാഷാസ്നേഹികളോടൊപ്പം ഹൃദയത്തോട് ചേർത്തുവയ്ക്കുന്നുവെന്ന് പ്രസിഡന്റ് സി എ ജോസഫ് ഇന്നലെ എഴുതിയ ഫേസ് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. യുകെ മലയാളികളുടെ ദേശീയ സംഘടനായായ യുക്മയുടെ യുക്മ സാംസ്‌കാരിക വേദിയുടെ രക്ഷാധികാരിയായും മികച്ച സംഘാടകനായും അറിയപ്പെടുന്ന സി എ ജോസഫ് 2020 നവംബറിലാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡണ്ട് ആയി നിയമിതനായത്. യുകെയിലെ വളര്‍ന്നു വരുന്ന കുട്ടികളില്‍ മലയാള ഭാഷയും സംസ്‌കാരവും എത്തിക്കുവാനായി ദീര്‍ഘ വീക്ഷണത്തോടും അതോടൊപ്പം നിശ്ചയദാര്‍ഢ്യത്തോടും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ചിട്ടയോടെ കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസിഡന്റ് എന്ന നിലയില്‍ നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നും ഈ അംഗീകാരം യുകെയിലെ മലയാള ഭാഷാസ്‌നേഹികളോടൊപ്പം വിനയപൂര്‍വ്വം ഹൃദയത്തോടപ ചേര്‍ത്തുവെക്കുന്നുവെന്നും ഇനിയും വരും തലമുറയ്ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള പ്രചോദനമായി ഈ പുരസ്‌കാരത്തെ കരുതുന്നുവെന്നും സി. എ ജോസഫ് സൂചിപ്പിച്ചു. സെക്രട്ടറി എബ്രഹാം കുര്യനും യുകെ ചാപ്റ്റർ പ്രവർത്തക സമിതിയംഗങ്ങളും അടങ്ങിയ കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനവും പുരസ്‌കാര നേട്ടത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മലയാളം മിഷന്‍ നടത്തിയിട്ടുള്ള വ്യത്യസ്തങ്ങളായ മുപ്പതോളം പ്രവര്‍ത്തനങ്ങളും പരിപാടികളും ഉള്‍പ്പെടുത്തി 9/1/2022ല്‍ മലയാളം മിഷന് നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കണിക്കൊന്ന പുരസ്കാരത്തിനായി മലയാളം മിഷന്‍ യുകെ ചാപ്റ്ററിനെ തെരഞ്ഞെടുത്തത്. കവിയും ഗാനരചയിതാവും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ഐഎഎസ്, പ്രമുഖ സാഹിത്യകാരന്‍ ഡോ ജോര്‍ജ് ഓണക്കൂര്‍, കഥാകൃത്തും നോവലിസ്റ്റും മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹന്‍കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

സി എ ജോസഫ് പങ്കു വച്ച ഫേസ്‌ബുക്ക് കുറിപ്പ്
സ്നേഹമുള്ളവരെ,
മലയാളം മിഷൻ യുകെ ചാപ്റ്ററിനെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനം സമ്മാനിക്കുന്ന ഒരു വാർത്തയാണ് ഇന്ന് ലഭിച്ചത്. കേരള ഗവൺമെന്റിന്റെ മലയാളം മിഷൻ പ്രഖ്യാപിച്ച മൂന്ന് പുരസ്കാരങ്ങളിൽ ഒന്നായ ‘കണിക്കൊന്ന’ പുരസ്ക്കാരം ( ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും) മലയാളം മിഷൻ യുകെ ചാപ്റ്ററിനാണ് ലഭിച്ചത് എന്നുള്ള വിവരം ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2021 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള ഒരു വർഷത്തെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ പുരസ്കാരം നൽകിയിരിക്കുന്നത്.
കവിയും ഗാനരചയിതാവും മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ ഐഎഎസ്, പ്രമുഖ സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂർ, കഥാകൃത്തും നോവലിസ്റ്റും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹൻകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരങ്ങൾ നിർണ്ണയിച്ചത്.
ദീർഘവീക്ഷണത്തോടെയും അതോടൊപ്പം നിശ്ചയദാർഢ്യത്തോടെയും മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും പ്രസിഡന്റ് എന്ന നിലയിൽ നേതൃത്വം നൽകുവാൻ എനിക്ക് ലഭിച്ച അവസരം ഞാൻ അഭിമാനമായി കരുതി വളരെ ആത്മാർത്ഥതയോടെ നിസ്വാർത്ഥമായി പ്രവർത്തിക്കുവാൻ ഞാൻ പരമാവധി പരിശ്രമിച്ചിരുന്നു.
ഈ അംഗീകാരം യുകെയിലെ മലയാള ഭാഷാസ്നേഹികളോടൊപ്പം ഞാൻ വിനയത്തോടെ ഹൃദയത്തോട് ചേർത്തുവെക്കുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളുടെയും പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തിന്റെയും പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ അംഗീകാരം നേടുവാൻ കഴിഞ്ഞത്.
50 വിദേശ രാജ്യങ്ങളിലും 24 സംസ്ഥാനങ്ങളിലുമായി മലയാളം മിഷൻ ചാപ്റ്ററുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അവരുടെയെല്ലാം പ്രവർത്തനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. 2021 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ യുകെയിലെ വളർന്നു വരുന്ന കുട്ടികളിൽ മലയാള ഭാഷയും സംസ്കാരവും എത്തിക്കുവാൻ ഞങ്ങൾ ചിട്ടയോടെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കുള്ള ഒരു അംഗീകാരമായാണ് ഞങ്ങൾ ഈ പുരസ്കാരത്തെ കാണുന്നത്. ഇനിയും വരും തലമുറയ്ക്കുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാനുള്ള പ്രചോദനമായും ഞങ്ങൾ ഇതിനെ കരുതുന്നു.
2021 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മലയാളംമിഷൻ നടത്തിയിട്ടുള്ള വ്യത്യസ്തങ്ങളായ മുപ്പതോളം പ്രവർത്തനങ്ങളും പരിപാടികളും അവയുടെ തെളിവിനായി നൽകിയ വാർത്താ ലിങ്കുകളും ഫോട്ടോകളും ഉൾപ്പെടുത്തി 9 / 1 / 2022ൽ മലയാളം മിഷന് നൽകിയ റിപ്പോർട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കണിക്കൊന്ന പുരസ്കാരത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്ററിനെ തെരഞ്ഞെടുത്തത്.
മലയാളം മിഷൻ യുകെ ചാപ്റ്ററിൽ യു കെ സൗത്ത് , യു കെ മിഡ്ലാൻഡ്സ്, യുകെ നോർത്ത്, യു കെ സ്കോട്ട്ലൻഡ് , യുകെ യോർക്ക് ഷെയർ ആന്റ് ഹമ്പർ, യു കെ നോർത്തേൺ അയർലൻഡ് എന്നീ 6 മേഖലകളിലായി 49 പഠന കേന്ദ്രങ്ങളും 158 അധ്യാപകരും 927 പഠിതാക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2020 നവംബറിലാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ടായി എന്ന നിയമിച്ചത്.
കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെയും നിയന്ത്രണങ്ങളിലൂടെയും കടന്നുപോയ കാലഘട്ടമായിട്ടും 2021 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഏവർക്കും മാതൃകാപരമായ ഒട്ടേറെ കാര്യങ്ങൾ എന്റെ നേതൃത്വത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന് നടത്തുവാൻ കഴിഞ്ഞു.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 2021 ൽ നടത്തിയിട്ടുള്ള പ്രധാനപ്പെട്ട ചില പരിപാടികളും അവയ്ക്ക് ഉപോൽബലകമായ ചിത്രങ്ങളും ഒരിക്കൽകൂടി ഈ പുരസ്കാര നിറവിൽ നിങ്ങളെ അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
- മലയാള ഭാഷാ പ്രചാരണത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിച്ച ‘മലയാളം ഡ്രൈവ്’ പ്രഭാഷണ പരമ്പരയുടെ എട്ടാമത് പ്രഭാഷണം 2021 ജനുവരി മൂന്നാം തിയതി അന്നത്തെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ് ” മലയാളം മലയാളി കേരളം” എന്ന വിഷയത്തിൽ നടത്തി.
- 2021 ജനുവരി ഒൻപതിന് പ്രഭാഷണ പരമ്പരയിലെ ഒൻപതാമത് പ്രഭാഷണം ‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’ എന്ന വിഷയത്തിൽ ഡോ പി കെ രാജശേഖരൻ നടത്തി.
- 2021 ജനുവരി 17 ന് ‘മലയാളത്തനിമയുടെ ഭേദങ്ങൾ’എന്ന വിഷയത്തിൽ മലയാളം മിഷനിലെ മുൻ പ്രധാന അധ്യാപക പരിശീലകൻ ഡോ എം ടി ശശി പത്താമത് പ്രഭാഷണം നടത്തി.
- 2021ജനുവരി 24 ന് മലയാളം ഡ്രൈവിന്റെ പതിനൊന്നാമത് പ്രഭാഷണം ‘കലയെഴുത്തിന്റെ മലയാളം’ എന്ന വിഷയത്തിൽ ഡോ കവിതാ ബാലകൃഷ്ണൻ നടത്തി.
- 2021 ജനുവരി മുപ്പതിന് മലയാളം ഡ്രൈവിൽ പന്ത്രണ്ടാമത്തേ പ്രഭാഷണം ‘ബാലസാഹിത്യത്തിൽ കടങ്കഥയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ പി രാധാകൃഷ്ണൻ ആലുവീട്ടിലിൽ നടത്തി.
- 2021 ഫെബ്രുവരി 6ന് കണിക്കൊന്ന പഠനോത്സവം-ശില്പശാല സംഘടിപ്പിച്ചു.
- 2021 ഫെബ്രുവരി 7ന് ‘ശാസ്ത്രം മലയാളത്തിലൂടെ’ എന്ന വിഷയത്തിൽ മലയാളം ഡ്രൈവിൽ പതിമൂന്നാമത്തെ പ്രഭാഷണം ഡോ വൈശാഖൻ തമ്പി നടത്തി.
- 2021 ഫെബ്രുവരി 24 ന് നടത്തിയ പ്രാഥമിക അധ്യാപക ട്രെയ്നിംഗിൽ യുകെയിൽ നിന്ന് 23 അധ്യാപകരെ പങ്കെടുപ്പിച്ചു.
- സുഗതാഞ്ജലി ചാപ്റ്റർ തല കാവ്യാലാപന മത്സരം
ചാപ്റ്റർ അടിസ്ഥാനപ്പെടുത്തിയുള്ള സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ച് ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച യുകെയിൽ നിന്നുള്ള കുട്ടികളെ മാർച്ച് 6, 7 തീയതികളിൽ മലയാളം മിഷൻ നടത്തിയ ആഗോളതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. - 2021 മാർച്ച് 20ന് കണിക്കൊന്ന മാതൃക പoനോത്സവം നടത്തി
- 21-3-2021 ന് മുൻപായി സമർപ്പിക്കേണ്ട യുകെ സെൻസസിൽ പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു വീഡിയോ ക്യാമ്പയിൻ സംഘടിപ്പിച്ചു.
- ‘കണിക്കൊന്ന’പഠനോത്സവം 2021 ഏപ്രിൽ 10ന് വിജയകരമായി നടത്തി.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ചിരകാലാഭിലാഷമായ കണിക്കൊന്ന പഠനോത്സവം നടത്തി. മലയാളം മിഷന്റെ ചാപ്റ്ററുകൾ യൂറോപ്യൻ രാജ്യങ്ങളിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും കണിക്കൊന്ന പഠനോത്സവം ആദ്യമായി സംഘടിപ്പിച്ചത് മലയാളം മിഷൻ യുകെ ചാപ്റ്റർ ആണ് എന്നത് ഞങ്ങൾക്ക് കൂടുതൽ അഭിമാനം സമ്മാനിച്ച കാര്യമാണ്.13 പഠന കേന്ദ്രങ്ങളിൽ നിന്നായി 152 പഠിതാക്കൾ കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്തു.
15 ) കണിക്കൊന്ന പഠനോത്സവം റിസൾട്ട് പ്രഖ്യാപനം 2021 ഏപ്രിൽ 21ന് നടത്തി.
കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ മൂല്യനിർണ്ണയം അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി മലയാളം മിഷനെ അറിയിക്കുകയും നേരത്തേ പ്രഖ്യാപിച്ചിരുന്നതു പോലെ 2021 ഏപ്രിൽ 21ന് തന്നെ ഫലം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പഠനോത്സവത്തിൽ പങ്കെടുത്തവരിൽ 133 കുട്ടികൾ എ ഗ്രേഡിലും 19 കുട്ടികൾ ബി ഗ്രേഡിലും വിജയികളായി.

- 2021 മെയ് 9 ന് ‘കോട്ടയം ടോക്ക് ‘എന്ന ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു ചർച്ച നടത്തുകയും യുകെ ചാപ്റ്റർ പ്രസിഡൻറ് സി എ ജോസഫ് , വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ് , യുകെയിലെ പ്രമുഖ സംഘടനയായ യുക്മയുടെ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, യുകെയിലെ എഴുത്തുകാരിയും അധ്യാപികയുമായ മീരാ കമല, എന്നിവരും സജീവമായി പങ്കെടുത്തു.
- വിദേശ രാജ്യങ്ങളിലുള്ള ചാപ്റ്ററുകളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ബഹു.സാംസ്കാരികവകുപ്പ് മന്ത്രിയുടെയും ബഹു.സാംസ്കാരിക സെക്രട്ടറിയുടെയും ബഹു. മലയാളം മിഷൻ ഡയറക്ടറുടെയും സാന്നിധ്യത്തിൽ ‘ലോകമലയാളം ഒന്നിക്കുന്നു’ എന്ന പേരിൽ 2021 ജൂൺ 5 ന് സംഘടിപ്പിച്ച പരിപാടിയിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സി എ ജോസഫ് ചർച്ചകളിൽ പങ്കെടുക്കുകയും ക്രീയാത്മകമായ ചില നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.
- കോവിഡ് മഹാമാരിയുടെ പ്രയാസങ്ങളിലൂടെ കാന്നുപോയ കേരളത്തിന് കൈത്താങ്ങാകുവാൻ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ പങ്കെടുപ്പിച്ച് കഹൂട്ട് ക്വിസ് മത്സരം 2021 ജൂൺ 13 ന് സംഘടിപ്പിച്ചു. രജിസ്ട്രേഷനായി സമാഹരിച്ച തുകയും വിജയികൾ സംഭാവനയായി നൽകിയ സമ്മാന തുകയും ചേർത്ത് 980 പൗണ്ട് ലഭിച്ചു. ഈ തുകക്ക് തുല്യമായ 100970 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മലയാളം മിഷൻ യുകെ ചാപ്റ്റർ ഏവർക്കും മാതൃകയായി.
- 2021 ജൂലൈ 3 ന് യുകെ സൗത്ത് ഈസ്റ്റ് റീജിയണിലെ ഹോർഷം എന്ന സ്ഥലത്ത് “അമ്മ മലയാളം സ്കൂൾ’ എന്ന പേരിൽ ആരംഭിച്ച പഠന കേന്ദ്രത്തിൽ കണിക്കൊന്ന പ്രവേശനോത്സവം സൂമിലൂടെ സംഘടിപ്പിച്ചു.
- 2021 സെപ്തംബർ 26-ാം തീയതി കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതരണം നടത്തി
മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന സർട്ടിഫിക്കറ്റുകൾ കേരളത്തിൽ നിന്നും യുകെയിൽ എത്തിക്കുകയും 2021 സെപ്തംബർ 26-ാം തീയതി ഓൺലൈൻ മീറ്റിംഗിലൂടെ വിവിധ മേഖലകളിലെ സ്ക്കൂളുകളിലെ പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

- കേരള പിറവി 2021 ആഘോഷവും
നോട്ടിംഗ്ഹാം എൻ എം സി എ മലയാളം സ്‌കൂൾ ഉദ്ഘാടനവും സംഘടിപ്പിച്ചു.
നോട്ടിംങ്ങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ കേരളപ്പിറവി ആഘോഷം 2021 ഒക്ടോബർ 31 ന് സംഘടിപ്പിച്ചു. പ്രശസ്ത ഗാനരചയിതാവ് ശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ, മലയാളം മിഷൻ ഡയറക്റ്റർ പ്രൊഫ. സുജ സൂസൻ ജോർജ് എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു . കേരള പിറവി ആഘോഷങ്ങളോടനുബന്ധിച്ച് നോട്ടിംഗ്ഹാം എൻ എം സി എ മലയാളം സ്ക്കൂളിന്റെ ഉദ്ഘാടനവും നടത്തി
- റേഡിയോ മലയാളം ‘കിളിവാതിൽ’
27-12 -2021 മുതൽ 30 -12 -2021 വരെ സംപ്രേഷണം ചെയ്ത റേഡിയോ മലയാളത്തിലെ കിളിവാതിൽ എന്ന പരിപാടിയിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സർഗ്ഗസൃഷ്ടികൾ ആണ് ഉൾപ്പെടുത്തിയത്. ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ പ്രോഗ്രാമായി സംപ്രേഷണം ചെയ്ത ഈ പരിപാടിയിൽ ചാപ്റ്റർ പ്രസിഡന്റ്, വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുള്ള അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു.
- മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള സജീവമായ സർഗാത്മക പ്രവർത്തനങ്ങൾ:
മലയാളം മിഷൻ യുകെ ചാപ്റ്റർ 2021 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയിട്ടുള്ള പ്രധാനപ്പെട്ട എല്ലാ പരിപാടികളും മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് സ്ട്രീം ആയി സംപ്രേഷണം ചെയ്ത് കൂടുതൽ ആളുകളിൽ എത്തിച്ചിട്ടുണ്ട്.
കൂടാതെ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികളുടെ നിരവധി സർഗ്ഗസൃഷ്ടികൾ (കഥ,കവിത, ഗാനം, പ്രസംഗം മുതലായവ) മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിൽ ഈ കാലയളവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പ്രവർത്തനങ്ങൾക്കെല്ലാം എന്നോടൊപ്പം സഹകരിച്ച സെക്രട്ടറി ഏബ്രഹാം കുര്യൻ,വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്,കൺവീനർ ഇന്ദുലാൽ സോമൻ, ജോയിന്റ് സെക്രട്ടറിമാരായ സ്വപ്ന പ്രവീൺ, രാജി രാജൻ, വൈസ് പ്രസിഡൻറ് ഡോ സീന ദേവകി, റീജിയണൽ കോർഡിനേറ്റർമാരായ ആഷിക് മുഹമ്മദ് നാസർ, ബേസിൽ ജോൺ, ജിമ്മി ജോസഫ് ബിന്ദു കുര്യൻ, പ്രവർത്തക സമിതി അംഗങ്ങളായ മുരളി വെട്ടത്ത്, സുജു ജോസഫ്, ബിൻസി എൽദോ, വിനീതചുങ്കത്ത്, ദീപ സുലോചന, ശ്രീജിത്ത് ശ്രീധരൻ എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.

‘കണിക്കൊന്ന’പുരസ്കാരം ലഭിക്കുന്നതിനായി പരിഗണിച്ച 2021 ൽ മലയാളം മിഷനെ നയിച്ചിരുന്ന ബഹു.മുൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, ബഹു മുൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ബഹു മുൻ ഭാഷാധ്യാപകൻ ഡോ എം ടി ശശി എന്നിവരും മലയാളം മിഷൻ ഓഫീസ് സ്റ്റാഫും നൽകിയ സഹായസഹകരണങ്ങൾ ഞങ്ങൾക്ക് വളരെ വിലപ്പെട്ടതായിരുന്നു. അതോടൊപ്പം മലയാളം മിഷന്റെ പുതിയ ഡയറക്ടറായി ചുമതലയേറ്റ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കടയുടെയും മലയാളം മിഷന്റെ പുതിയ സാരഥികളുടെയും വിലയേറിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഞങ്ങളെ കൂടുതൽ കർമ്മനിരതരായി മുന്നോട്ടു നയിക്കുവാൻ ഉപകരിക്കുമെന്നും ഞങ്ങൾ കരുതുന്നു.
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് മലയാളം മിഷൻ ‘മലയാത്മ 2022’ എന്ന പേരിൽ മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിക്കുകയാണ്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ബഹു സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്നതും ബഹു മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ മലയാത്മ 2022 ന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. പ്രസ്‌തുത സമ്മേളനത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ഏബ്രഹാം കുര്യൻ മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച കണിക്കൊന്ന പുരസ്കാരം ബഹു മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നതാണ് എന്നുള്ള വിവരം വളരെ സന്തോഷപൂർവ്വം എല്ലാവരെയും അറിയിക്കുന്നു.
മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
സ്നേഹാദരവോടെ
സി .എ.ജോസഫ്,
പ്രസിഡന്റ്
മലയാളം മിഷൻ യുകെ ചാപ്റ്റർ.
















Latest News:
യുഎസ്-യുകെ വ്യാപാര കരാറിൽ ധാരണ; സ്റ്റീൽ, അലുമിനിയം, കാർ തീരുവകളിൽ ഇളവ്
ലണ്ടൻ: യുകെ - യുഎസ് വ്യാപാരകരാർ ധാരണയായി. ഡൊണാൾഡ് ട്രംപ് യുകെ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള 25...UK NEWSപാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം; ക്വറ്റ പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി
ഇസ്ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആ...World'ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ' ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വ...
അപ്പച്ചൻ കണ്ണഞ്ചിറ റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേത...Spiritualയുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ
“ശാന്തമീ, രാത്രിയിൽ” മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാ...Moviesആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിന...
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി പോപ്പ്സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ...Worldസിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന
ലണ്ടൻ: സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു, റോമൻ കത്തോലിക്കാ സഭയ്...Worldപാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ
പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽ...India'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത...
കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ഇതിന്...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ‘ആദ്യ ശനിയാഴ്ച്ച ലണ്ടൻ ബൈബിൾ കൺവെൻഷൻ’ ജൂൺ 7 ന് റയിൻഹാമിൽ; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. അപ്പച്ചൻ കണ്ണഞ്ചിറ റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽസംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച’ ബൈബിൾ കൺവെൻഷൻ ജൂൺ 7 ന് നടത്തപ്പെടും. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധബലി അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ്
- യുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ “ശാന്തമീ, രാത്രിയിൽ” മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാണ് ശാന്തമീ രാത്രിയുടെ സംവിധായകൻ. പുതിയകാലത്തെ പ്രണയ വും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്ന ഒരു ഫാമിലി ചിത്രമാണ് ശാന്തമീ രാത്രിയിൽ. ജാസി ഗിഫ്റ്റും ജയരാജും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ശാന്തമീ രാത്രിയിൽ. ഗാനങ്ങൾ കൈതപ്രം, റഫീഖ് അഹമ്മദ്, ജോയ് തമ്മനം എന്നിവരുടേതാണ്. ഛായാഗ്രഹണം നവീൻ ജോസഫ് സെബാസ്റ്റിയൻ, വിഘ്നേഷ് വ്യാസ്(യുകെ). എഡിറ്റർ ഇ എസ് സൂരജ്. ജോബി ജോസ്,
- ആഗോള കത്തോലിക്കാ സഭയുടെ തലവനായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു; പോപ്പ് ലിയോ പതിനാലാമൻ വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി പോപ്പ്സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നതിന് പിന്നാലെ റോമൻ കത്തോലിക്കാ സഭയ്ക്ക് ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന പുറത്ത് വന്നിരുന്നു.സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്ന പതിനായിരക്കണക്കിന് തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും അഭിസംബോധന ചെയ്തു കൊണ്ടാണ് പുതിയ പോപ്പ് ബാൽക്കണിയിലെത്തിയത്. ആദ്യത്തെ അമേരിക്കൻ പോപ്പായ റോബർട്ട് പ്രിവോസ്റ്റ് ചിക്കാഗോയിൽ നിന്നുള്ളതാണ്. ചാപ്പലിനുള്ളിലെ 133 കർദ്ദിനാൾമാരിൽ നിന്നാണ് പോപ്പിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഷിക്കാഗോയിൽ ജനിച്ച പ്രെവോസ്റ്റ് തന്റെ
- സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന ലണ്ടൻ: സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു, റോമൻ കത്തോലിക്കാ സഭയ്ക്ക് ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി ലോകത്തിന് സൂചന നൽകി. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്ന ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും പുകയെ ഉച്ചത്തിൽ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അതായത്, ചാപ്പലിനുള്ളിലെ 133 കർദ്ദിനാൾമാരിൽ ഒരാൾ കോൺക്ലേവിൽ വിജയിക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിട്ടുണ്ടെന്നാണ് അർത്ഥം. കോൺക്ലേവ് അവസാനിച്ചു എന്നതിന്റെ കൂടുതൽ സ്ഥിരീകരണമായി, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങി. നാലാമത്തെ ബാലറ്റിന്
- പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽപ്പ സമയത്തിന് മുൻപ് ജമ്മു, ആർഎസ് പുര, ചാനി ഹിമന്ദ് മേഖലകളിൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി. ജമ്മുവിലെയും പഞ്ചാബിലെയും സൈനികൾ താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾകൊപ്പം ഡ്രോൺകൾ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോൺ ജമ്മു വിമാനത്താവളത്തിലും പതിച്ചുവെന്നാണ് വിവരം. 16 ഡ്രോണുകളാണ് ജമ്മു വിമാനത്താവളത്തിന് നേരെ പ്രയോഗിച്ചത് എന്നാണ് വിവരം. ജമ്മു സർവകലാശാലയ്ക്ക് സമീപം ഡ്രോണുകൾ വെടിവച്ചിട്ടു. അതിനിടെ, ജയ്സാൽമീറിലും

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

click on malayalam character to switch languages