1 GBP = 127.05
breaking news

പാർട്ടിഗേറ്റ്; പോലീസ് അന്വേഷണ ചോദ്യാവലി തിരികെ നൽകി ബോറിസ് ജോൺസൺ

പാർട്ടിഗേറ്റ്; പോലീസ് അന്വേഷണ ചോദ്യാവലി തിരികെ നൽകി ബോറിസ് ജോൺസൺ

ലണ്ടൻ: ഡൗണിംഗ് സ്ട്രീറ്റ് ലോക്ക്ഡൗൺ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള തന്റെ ചോദ്യാവലി ബോറിസ് ജോൺസൺ പോലീസിന് തിരികെ നൽകി. കൊവിഡ് നിയമം ലംഘിക്കാൻ സാധ്യതയുള്ള മെട്രോപൊളിറ്റൻ പോലീസ് രേഖ അയച്ച 50-ലധികം ആളുകളിൽ ഒരാളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
സർവേയ്ക്ക് ഉത്തരം നൽകാൻ വെള്ളിയാഴ്ച രാത്രി പത്ത് മണി വരെ ജോൺസണിന് സമയമുണ്ടായിരുന്നു. നിശ്ചിത സമയത്തിന് മുൻപ് തന്നെ ജോൺസൺ ചോദ്യാവലി തിരികെ നല്കിയൊരുന്നു. താൻ ഏതെങ്കിലും നിയമങ്ങൾ ലംഘിച്ചതായി വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ ചില കാര്യങ്ങളിൽ ക്ഷമാപണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോദ്യാവലി പൂരിപ്പിച്ച് തിരികെ നൽകുന്നതിന് ജോൺസണിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
അന്വേഷണസംഘം എട്ട് തീയതികളിലായി നടന്ന 12 ഒത്തുചേരലുകളാണ് പരിശോധിക്കുന്നത്. അവയിൽ ചിലത് താൻ പങ്കെടുത്തതായി പ്രധാനമന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം നിഷേധിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ പിഴ ചുമത്തുമെന്ന് മെറ്റ് പോലീസ് അറിയിച്ചു.

സിവിൽ സർവീസ് ഉദ്യോഗസ്ഥനായ സ്യൂ ഗ്രേയുടെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം ആഭ്യന്തര അന്വേഷണ സേനയ്ക്ക് കൈമാറിയതിനെ തുടർന്നാണ് ജനുവരി അവസാനത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചത്. മിസ് ഗ്രേയുടെ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച 500-ലധികം രേഖകളും 300 ചിത്രങ്ങളും അന്വേഷിക്കുന്ന ഡിറ്റക്ടീവുകൾക്ക് കൈമാറിയിട്ടുണ്ട്. ഡൗണിംഗ് സ്ട്രീറ്റിലെയും വൈറ്റ്ഹാളിലെയും ഒത്തുചേരലുകളെക്കുറിച്ചുള്ള നേതൃത്വത്തിന്റെ പരാജയങ്ങളെ വിമർശിക്കുന്നതായിരുന്നു മിസ് ഗ്രേയുടെ അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more