1 GBP = 105.47
breaking news

ടി നസിറുദ്ദീന്റെ മരണം: ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ടി നസിറുദ്ദീന്റെ മരണം: ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) പ്രസിഡന്റ് ടി. നസിറുദ്ദീനോടുള്ള (T Nasrudheen) ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്തെ വ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. വൈകിട്ട് ആറുവരെയാണ് കടകൾ അടച്ചിടുക.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സരയാണ് ഇക്കാര്യം അറിയിച്ചത്. പിതൃതുല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടവും ആഘാതവും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതുകയും നിര്‍ഭയരായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നേടിയെടുക്കുകയും ചെയ്ത നേതാവാണ് നസിറുദ്ദീനെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ വ്യാപാരികളുടെ ഹൃദയങ്ങളില്‍ സ്വാധീനം നേടിയ നേതാവിന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് താങ്ങാനാവാത്ത അനാഥത്വം നല്‍കുന്നതുമാണെന്ന് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more