1 GBP = 113.63
breaking news

സർക്കാർ രൂപീകരിച്ച് 10 ദിവസത്തിനകം കാർഷിക ലോണുകൾ എഴുതി തള്ളും; യുപിയിൽ കോൺഗ്രസ് പ്രകടന പത്രിക

സർക്കാർ രൂപീകരിച്ച് 10 ദിവസത്തിനകം കാർഷിക ലോണുകൾ എഴുതി തള്ളും; യുപിയിൽ കോൺഗ്രസ് പ്രകടന പത്രിക

ഉത്തർ പ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴില്ലായ്മയും പണപ്പെരുപ്പവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. പ്രിയങ്കാ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഉത്തർ പ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകൃതമായി പത്ത് ദിവസത്തിനകം തന്നെ കാർഷിക ലോണുകൾ എഴുതി തള്ളുമെന്ന് പ്രകടനപത്രികയിൽ പറയുന്നു.

ഇതുവരെ ഞങ്ങൾ മൂന്ന് പ്രകടന പത്രികകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒന്ന് സ്ത്രീകൾക്ക്, ഒന്ന് യുവാക്കൾക്ക്, ഇപ്പോഴിതാ മൂന്നാമത്തേത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രകടന പത്രിക തയാറാക്കിയത്’- പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഇലക്ട്രിസിറ്റ് ബില്ലിലും കുറവ് വരുത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. ഇതിന് പുറമെ 20 ലക്ഷം തൊഴിലവസരങ്ങളും ലഭ്യമാക്കുമെന്ന് പ്രയങ്കാ ഗാന്ധി പറഞ്ഞു.

ഉത്തർ പ്രദേശിൽ ഏഴ് ഘട്ടങ്ങളിൽ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more