1 GBP = 109.24
breaking news

ഇന്ത്യ-പാകിസ്താൻ ടി-20 ലോകകപ്പ് മത്സരം; ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിട്ടുകൾക്കുള്ളിൽ

ഇന്ത്യ-പാകിസ്താൻ ടി-20 ലോകകപ്പ് മത്സരം; ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിട്ടുകൾക്കുള്ളിൽ

ഈ വർഷം നടക്കാനിരുന്ന ടി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിട്ടുകൾക്കുള്ളിൽ. വില്പന തുടങ്ങി വെറും അഞ്ച് മിനിട്ടിൽ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഒക്ടോബർ 23ന് മെൽബണിൽ വച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. കഴിഞ്ഞ ടി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പാകിസ്താനായിരുന്നു ജയം.

ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലാണ് അയൽക്കാർ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനുമൊപ്പം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപ്പിൽ ഉണ്ടാവും. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകൾ ഉണ്ടാവും.

ഒക്ടോബർ 16നാണ് ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. ശ്രീലങ്ക, നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബർ 22ന് സൂപ്പർ 12 പോരാട്ടങ്ങൾ തുടങ്ങും. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം സിഡ്നിയിൽ നടക്കും. ഇന്ത്യ-പാകിസ്താൻ മത്സരം എംസിജിയിലാണ്. നവംബർ 13ന് എംസിജിയിൽ ഫൈനൽ. സിഡ്നിയും അഡലെയ്ഡുമാണ് സെമിഫൈനലുകൾക്ക് വേദിയാവുക.

2020ൽ ഓസ്ട്രേലിയയിൽ വച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഇത്. എന്നാൽ, കൊവിഡ് ബാധ കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more