1 GBP = 112.47
breaking news

വിന്റര്‍ ഒളിമ്പിക്സ്, ചൈനയെ പ്രകീര്‍ത്തിച്ച് കിം ജോങ് ഉന്‍

വിന്റര്‍ ഒളിമ്പിക്സ്, ചൈനയെ പ്രകീര്‍ത്തിച്ച് കിം ജോങ് ഉന്‍

ചൈനയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് വിന്റര്‍ ഒളിമ്പിക്‌സെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനയച്ച സന്ദേശത്തിലാണ് കിം ചൈനയെ അഭിനന്ദനങ്ങളറിയിക്കുന്നത്. ഉത്തര കൊറിയയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താന്‍ സന്ദേശം അയക്കുന്നതെന്നും കിം വെളിപ്പെടുത്തുന്നു.

ലോകവ്യാപകമായുള്ള കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ബീജിംഗ് വിന്റര്‍ ഒളിമ്പിക്സിന് വിജയകരമായി തുടക്കമിടാനായത് സോഷ്യലിസ്റ്റ് ചൈനയുടെ മറ്റൊരു വലിയ വിജയമാണെന്ന് കിം ജോങ് ഉന്‍ കത്തില്‍ വ്യക്തമാക്കുന്നതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെ.സി.എന്‍.എ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് രാജ്യങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമിടയിലുള്ള ബന്ധം പടിപടിയായി മെച്ചപ്പെടുത്തി പുതിയൊരു സ്റ്റേജിലെത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി അടച്ചിട്ടതിന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം, ഉത്തര കൊറിയ കഴിഞ്ഞ മാസം ചൈനയുമായി ട്രെയിനില്‍ പരിമിതമായ വ്യാപാരം പുനരാരംഭിച്ചിരുന്നു.

ഇന്ന് മുതല്‍ ഫെബ്രുവരി 20 വരെയാണ് വിന്റര്‍ ഒളിമ്പിക്സ് നടക്കുന്നത്. ചൈനീസ് ഭരണകൂടം ഉയിഗ്വര്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ബീജിങ് വിന്റര്‍ ഒളിമ്പിക്സില്‍ നിന്ന് നയതന്ത്ര ബഹിഷ്‌കരണം നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more