1 GBP = 127.05
breaking news

പാർട്ടിഗേറ്റ് വിവാദം; പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നാല് ഉന്നതഉദ്യോഗസ്ഥർ രാജി വച്ചു

പാർട്ടിഗേറ്റ് വിവാദം; പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നാല് ഉന്നതഉദ്യോഗസ്ഥർ രാജി വച്ചു

ലണ്ടൻ: പാർട്ടിഗേറ്റ് വിവാദത്തെത്തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണ് മേൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിനിടയിൽ നാല് മുതിർന്ന സഹായികൾ മണിക്കൂറുകൾക്കകം ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് രാജിവച്ചു. പോളിസി ഹെഡ് മുനീറ മിർസയുടെ വിടവാങ്ങലിന് തൊട്ടുപിന്നാലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജാക്ക് ഡോയൽ തന്റെ വിടവാങ്ങൽ സ്ഥിരീകരിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ഡാൻ റോസൻഫീൽഡും സീനിയർ സിവിൽ സർവീസ് മാർട്ടിൻ റെയ്നോൾഡും അവരെ പിന്തുടർന്നു.

പാർട്ടിക്കുള്ളിൽ നിന്ന് തന്റെ നേതൃത്വത്തെ കുറിച്ച് ജോൺസൺ വർധിച്ചുവരുന്ന ചോദ്യങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഉന്നത സഹായികളുടെ രാജി. ആഴ്ചകളായി തുടരുന്ന വിവാദം തന്റെ കുടുംബജീവിതത്തെ വളരെയധികം ബാധിച്ചതായും എന്നാൽ രണ്ട് വർഷത്തിന് ശേഷം പോകാൻ താൻ ഉദ്ദേശിച്ചിരുന്നതായും ഡോയൽ ജീവനക്കാരോട് പറഞ്ഞു. റോസൻഫീൽഡും വ്യാഴാഴ്ച പ്രധാനമന്ത്രിക്ക് രാജി നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്തുന്നതുവരെ തുടരുമെന്ന് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയായ മിസ്റ്റർ റെയ്‌നോൾഡ്‌സും താത്കാലികമായി തുടരും, പിന്നീട് വിദേശകാര്യ ഓഫീസിലെ റോളിലേക്ക് മടങ്ങും.

അതേസമയം പകർച്ചവ്യാധിയുടെ സമയത്ത് 10-ാം നമ്പർ നിയമലംഘന പാർട്ടികളെക്കുറിച്ചുള്ള സിവിൽ സർവീസ് സ്യൂ ഗ്രേയുടെ റിപ്പോർട്ടിനെത്തുടർന്ന് ആവശ്യമായ സ്റ്റാഫ് മാറ്റങ്ങൾ വരുത്തുന്നത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന നിരവധി എംപിമാർ ട്വീറ്റ് ചെയ്ത് രാജി നാടകങ്ങളെ ന്യായീകരിക്കുന്നുണ്ട്.

പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായിരിക്കെ ജിമ്മി സാവിലിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ സർ കെയർ സ്റ്റാർമർ പരാജയപ്പെട്ടുവെന്ന പ്രധാനമന്ത്രിയുടെ തെറ്റായ അവകാശവാദത്തെത്തുടർന്നാണ് എംഎസ് മിർസ രാജിവച്ചതെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവിനെതിരായ പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ നിന്ന് ചാൻസലർ ഋഷി സുനക് അകലം പാലിച്ചു. “സത്യസന്ധതയുണ്ടെങ്കിൽ അത് പറയുമായിരുന്നില്ല.” എന്നും
ജോൺസൺ മാപ്പ് പറയണമോ എന്ന് ചോദിച്ചപ്പോൾ “അത് പ്രധാനമന്ത്രിയാണ് തീരുമാനിക്കേണ്ടത്.” എന്നും അദ്ദേഹം പറഞ്ഞു.

കണ്ണാടിയിൽ നോക്കി താനാണോ പ്രശ്നമെന്ന് പ്രധാനമന്ത്രി തന്നെ ചിന്തിക്കേണ്ട സമയമാണിതെന്ന് ജോൺസന്റെ മുതിർന്ന ഉപദേശകരുടെയും സഹായികളുടെയും രാജിക്കാര്യം ചൂണ്ടിക്കാട്ടി ലേബറിന്റെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more