1 GBP = 109.73
breaking news

അണ്ടർ 19 ലോകകപ്പ്: ഇന്ത്യ ബാറ്റ് ചെയ്യും

അണ്ടർ 19 ലോകകപ്പ്: ഇന്ത്യ ബാറ്റ് ചെയ്യും

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ യാഷ് ധുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റം വീതം ഉണ്ട്. ഇന്ത്യൻ ടീമിൽ സിദ്ധാർത്ഥ് യാദവിനു പകരം കൊവിഡ് മുക്തനായെത്തിയ നിഷാന്ത് സിന്ധു കളിക്കും. ഓസീസ് നിരയിൽ എയ്ഡൻ കാഹിലിനു പകരം ഇന്ത്യൻ വംശജൻ നിവേതൻ രാധാകൃഷ്ണൻ ടീമിലെത്തി.

ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തോല്പിച്ചാണ് ഇന്ത്യ അവസാന നാലിൽ എത്തിയത്. ബംഗ്ലാദേശിനെ 110 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 30.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്‌വാളും തിളങ്ങിയപ്പോൾ ബാറ്റിംഗിൽ അങ്ക്‌ക്രിഷ് രഘുവൻശി (44), ക്യാപ്റ്റൻ യാഷ് ധുൽ (20 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

മറ്റൊരു ക്വാർട്ടറിൽ ഓസ്ട്രേലിയ പാകിസ്താനെ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസെടുത്തു. ടീഗ് വില്ലി (71), കോറി മില്ലർ (64), കാംപ്‌ബെൽ കെല്ലവേ (47) എന്നിവർ ഓസീസിനായി മികച്ച പ്രകടനം നടത്തി. പാക് ക്യാപ്റ്റൻ ഖാസിം അക്രം മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ വെറും 157 റൺസെടുക്കുന്നതിനെ പാകിസ്താൻ ഓൾഔട്ടായി. 9ആം നമ്പറിലിറങ്ങിയ മെഹ്റാൻ മുംതാസ് (29) ആണ് പാക് ടോപ്പ് സ്കോറർ. വില്ല്യം സാൽസ്‌മാൻ ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more