1 GBP = 126.98
breaking news

പാർട്ടിഗേറ്റ്; ബോറിസ് ജോൺസണിന് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്

പാർട്ടിഗേറ്റ്; ബോറിസ് ജോൺസണിന് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്

ലണ്ടൻ: പാർട്ടിഗേറ്റ് വിഷയത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്. രാജ്യം കർശനമായ ലോക്ക്ഡൗണിലായിരുന്നപ്പോൾ ഡൗണിംഗ് സ്ട്രീറ്റിൽ പാർട്ടികൾ നടത്താൻ അനുവദിച്ചത് നേതൃത്വത്തിന്റെ പരാജയമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ സ്യൂ ഗ്രേ കുറ്റപ്പെടുത്തി.

ദീർഘകാലമായി കാത്തിരുന്ന കണ്ടെത്തലുകളിൽ, ചില സംഭവങ്ങൾ നടക്കാൻ അനുവദിക്കാൻ പാടില്ലായിരുന്നു എന്ന് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്‌ഥ പറയുന്നു. സ്യൂ ഗ്രേ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 16 വ്യത്യസ്ത ഒത്തുചേരലുകൾ അന്വേഷിച്ചിരുന്നു.

അതേസമയം എംപിമാർക്ക് നൽകിയ പ്രസ്താവനയിൽ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായി അംഗീകരിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു.ഡൗണിംഗ് സ്ട്രീറ്റ് പ്രവർത്തിച്ച രീതിയിൽ താൻ ഖേദം പ്രകടിപ്പിക്കുന്നതായും, കൂടാതെ ഈ വിഷയം കൈകാര്യം ചെയ്ത രീതിയിലും ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോവിഡ്-നിയമ ലംഘനം ആരോപിക്കപ്പെടുന്ന 12 സംഭവങ്ങളിൽ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് ഗ്രെയുടെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. 2020 മെയ് 20-ന് ഡൗണിംഗ് സ്ട്രീറ്റിലെ പാർട്ടിയും അതിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി ക്ഷമാപണം നടത്തിയതും 2020 ജൂൺ 19-ന് പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയും ഉൾപ്പെടെയാണ് അന്വേഷണം. 2020 നവംബർ 13-ന് ഡൗണിംഗ് സ്ട്രീറ്റ് ഫ്ലാറ്റിൽ നടന്ന ഒത്തുചേരലിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്, എന്നാൽ ജോൺസൺ ഈ പരിപാടിയിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടില്ല.

ഡൗണിംഗ് സ്ട്രീറ്റിലെയും മറ്റ് സർക്കാർ കെട്ടിടങ്ങളിലെയും പാർട്ടികളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജോൺസന്റെ പ്രീമിയർഷിപ്പിന് നിർണായകമാണ്. പല കൺസർവേറ്റീവ് എംപിമാരും അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് അതിന്റെ കണ്ടെത്തലുകൾക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു.

കഴിഞ്ഞയാഴ്ച മെട്രോപൊളിറ്റൻ പോലീസും പാർട്ടിഗേറ്റ് ഒത്തുചേരലിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്ച റിലീസ് ചെയ്യേണ്ട മുഴുവൻ റിപ്പോർട്ട് മാറ്റി വയ്ക്കാൻ മിസ് ഗ്രേ നിർബന്ധിതയായത്. പോലീസ് അന്വേഷണത്തിന് ശേഷം മിസ് ഗ്രേയുടെ റിപ്പോർട്ടിന്റെ കൂടുതൽ പതിപ്പ് പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യത്തിന് യഥാസമയം ഉചിതമായത് തങ്ങൾ പരിഗണിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more