“യുക്മ നഴ്സസ് ഫോറം (UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയിൽ “യു കെ വിസയും ഇമിഗ്രേഷനും” എന്ന വിഷയത്തിൽ ഇന്ന് യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ സംസാരിക്കുന്നു….
Jan 29, 2022
സാജൻ സത്യൻ
(യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി)
യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ യുകെയിലെ പുതു തലമുറയിലെയും നഴ്സുമാർക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയുടെ മൂന്നാമത്തെ ദിവസമായ ഇന്ന് ശനിയാഴ്ച (29/05/22) 3 PM ന് യു കെയിലെ പ്രശസ്ത സോളിസിറ്റർ പോൾ ജോൺ UK VISAS & IMMIGRATION എന്ന വിഷയത്തിൽ സെമിനാർ നയിക്കുന്നു. യു കെയിലെ പ്രമുഖ ഇമിഗ്രേഷൻ സോളിസിറ്ററായ അഡ്വ.പോൾ ജോൺ, പോൾ ജോൺ & കോ എന്ന സോളിസിറ്റർ സ്ഥാപനം നടത്തി വരുന്നു. പ്രസ്തുത വിഷയത്തിൽ മുൻകൂട്ടി ലഭിച്ചിരിക്കുന്ന സംശയങ്ങൾക്ക് പോൾ ജോൺ മറുപടി നൽകുന്നതായിരിക്കും.
യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം (UNF) യുകെയിലെ മലയാളി നഴ്സുമാരുടെ നിരവധിയായ പ്രശ്നങ്ങളിൽഅവരോടൊപ്പം ചേർന്ന് നില്ക്കുകയും, അവർക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണ നൽകുകയും ചെയ്തു വരുന്നു. നഴ്സുമാരുടെ വിവിധ പ്രശ്നങ്ങൾ ഗവൺമെൻ്റിന് മുന്നിൽ എത്തിക്കുകയും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന “യുക്മ നഴ്സസ് ഫോറം(UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പര 15/01/2022 ശനിയാഴ്ച മുതൽ എല്ലാ ആഴ്ചകളിലും നടന്നു വരുന്നു.
അടുത്തകാലത്ത് യുകെയിൽ എത്തിച്ചേർന്ന “മലയാളി നേഴ്സ് മാർക്കൊരു കൈത്താങ്” എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാർ പരമ്പരയുടെ മൂന്നാം ഭാഗമാണ് ഇന്ന് ശനിയാഴ്ച നടക്കുന്നത്. യുക്മയുടെ ഫെയ്സ്ബുക് പേജിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്തു വരുന്നു. യുകെ യിൽ നേഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 3PM (യുകെ) 8.30 PM (ഇന്ത്യ) സമയങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ളത്.
വിവിധങ്ങളായ വിഷയങ്ങളിൽ അതാതു മേഖലകളിലെ വിദഗ്ദർ അവതരിപ്പിക്കുന്ന വെബ്ബിനാറുകൾ ആണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്. വെബ്ബിനാറിൻ്റെ ആദ്യത്തെ രണ്ട് സെമിനാറുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. സെമിനാറിൽ നേരിട്ടും പിന്നീടും പങ്കെടുത്ത ധാരാളം പേർ ഈ സംരംഭത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ഭാരവാഹികളെ അറിയിച്ചു കൊണ്ടിരിക്കുന്നത്.
വെബിനാറിൻ്റെ ഉദ്ഘാടന ദിനത്തിൽ യുകെയിൽ എത്തുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഈസ്റ്റ് & ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐ ഇ എൽ റ്റി എസ് / ഒ ഇ റ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബിയുടെ ക്ലാസുകൾ വളരെ പ്രയോജനകരമായിരുന്നു എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. യുകെയിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ലാത്ത പ്രബിൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചത്.
സെമിനാർ പരമ്പരയുടെ രണ്ടാമത്തെ ദിവസം കഴിഞ്ഞ ശനിയാഴ്ച (22/01/22) ഇംഗ്ലണ്ട് & വെയിൽസ് സീനിയർ കോട്ടിൽ സോളിസിറ്ററും, ക്രിമിനൽ ഡിഫൻസ് ഡ്യൂട്ടി സോളിസിറ്ററും കേംബ്രിഡ്ജ് സിറ്റി മുൻ കൗൺസിലറുമായിരുന്ന ബൈജു വർക്കി തിട്ടാല “Employee’s Rights at work in UK” എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാർ നയിച്ചത്. ജോലി മേഖലകളിൽ അറിഞ്ഞിരിക്കേണ്ട നിരവധിയായ പുത്തൻ അറിവുകളാണ് സോളിസിറ്റർ ബൈജു തിട്ടാല തൻ്റെ സെഷനിൽ പ്രേക്ഷകർക്കായി പങ്കുവച്ചത്.
click on malayalam character to switch languages