1 GBP = 106.18
breaking news

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു

എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു. വട്ടപ്പറമ്പൻ താജുവിൻ്റെ മകൻ അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് അൻസിലിനെ ആക്രമിച്ചത്.

രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. അൻസിലിൻ്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്. അൻസിലിൻ്റെ ജോലി എന്തെന്ന് നാട്ടുകാർക്ക് അറിയില്ല.

പെരുമ്പാവൂർ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്ത ഒരാൾ പമ്പിലെ ജീവനക്കാരനാണ്. പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു.

കൊല്ലപ്പെട്ട അൻസിൽ കീഴില്ലത്തെ പെട്രൊൾ പമ്പിൽ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘർഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വണ്ടിക്കച്ചവടം നടത്തുന്ന അൻസിലിന് മറ്റു ശത്രുക്കളില്ലെന്നാണ് പൊലീസ് കണ്ടെത്തൽ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more