ലണ്ടൻ: ഇംഗ്ലണ്ടിൽ കോവിഡ് ഒറ്റപ്പെടൽ അഞ്ച് ദിവസമായി കുറയ്ക്കുന്നതിനുള്ള പദ്ധതികൾ പരിശോധിക്കാൻ ബോറിസ് ജോൺസൺ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. ശാസ്ത്രജ്ഞരുടെ ഉപദേശത്തിന്റെ പിൻബലമുണ്ടെങ്കിൽ ക്വാറന്റൈൻ നിയമങ്ങൾ ലഘൂകരിക്കുന്നതിന് അനുകൂലമായി പ്രധാനമന്ത്രി തിങ്കളാഴ്ച രംഗത്തെത്തി. ഇത് സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കാൻ അദ്ദേഹം ശാസ്ത്രജ്ഞരോട് അഭ്യർത്ഥിച്ചു. ക്ലിനിക്കുകൾ ശുപാർശ ചെയ്തതിനാൽ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും ഈ നീക്കത്തിന് തയ്യാറാണെന്ന് നേരത്തെ സൂചന നൽകിയിരുന്നു.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ), ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയർ എന്നിവയിലെ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഐസൊലേഷൻ അവലോകനത്തിന് നേതൃത്വം നൽകുന്നതിന് ക്യാബിനറ്റ് ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദിഷ്ട മാറ്റങ്ങൾ പരിശോധിക്കാൻ വ്യാഴാഴ്ച കോവിഡ്-ഒ മീറ്റിംഗ് ചേരുന്നുണ്ട്.
ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്ക് ക്വാറന്റൈൻ കാലയളവ് പൊതു ജനങ്ങളേക്കാൾ കർശനമായ വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്നതാണ് പരിഗണനയിലുള്ള ഓപ്ഷനുകളിലൊന്ന്. ആശുപത്രികളിലോ കെയർ ഹോമുകളിലോ ഉള്ള ദുർബലരായ ആളുകളിലേക്ക് കോവിഡ് പടരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. കൂടാതെ ആ ഗ്രൂപ്പിന് ഏഴ് മുതൽ 10 ദിവസം വരെ ഐസൊലേഷൻ കാലയളവ് നിലനിർത്താനും കൂടുതൽ പരിശോധനയോ അധിക പിപിഇയോ നൽകുന്നതിനുള്ള നടപടികളുമുണ്ടാകും.
യുഎസ് ക്വാറന്റൈൻ കാലയളവ് അഞ്ച് ദിവസമായി വെട്ടിക്കുറച്ചതിന് ശേഷം ഒറ്റപ്പെടൽ കുറയ്ക്കുന്നതിന് യുകെയിൽ രാഷ്ട്രീയ സമ്മർദ്ദം ഉയർന്നു വന്നിരുന്നു.യുകെയുടെ സംവിധാനം വ്യത്യസ്തമാണെങ്കിലും പോസിറ്റീവ് പരിശോധനയ്ക്ക് മുമ്പ് രോഗലക്ഷണങ്ങൾ സംഭവിക്കുകയാണെങ്കിൽ അവയിൽ നിന്ന് ഒറ്റപ്പെടൽ ആവശ്യമാണ്.
ശാസ്ത്രജ്ഞർ ശുപാർശ ചെയ്താൽ മാറ്റത്തെ പിന്തുണയ്ക്കുമെന്ന് കാബിനറ്റ് മന്ത്രിമാരായ വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹാവിയും ചാൻസലറായ ഋഷി സുനക്കും നേരത്തെ പറഞ്ഞിരുന്നു. ബോറിസ് ജോൺസണും ജാവിദും ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച ഇത് പിന്തുടർന്നു. തെളിവുകൾ പിന്തുണയ്ക്കുന്ന പക്ഷം സമയപരിധി കുറയ്ക്കുന്നതിന് താൻ പിന്തുണ നൽകുമെന്നും പ്രതിപക്ഷനേതാവ് കീർ സ്റ്റാർമർ പറഞ്ഞു.
ആറ്, ഏഴ് ദിവസങ്ങളിൽ ഒരു വ്യക്തിയുടെ ലാറ്ററൽ ഫ്ലോ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ഇംഗ്ലണ്ടിൽ ഐസൊലേഷൻ 10 ദിവസത്തിൽ നിന്ന് ഏഴായി വെട്ടിക്കുറച്ചിട്ട് മൂന്ന് ആഴ്ചയിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. അതിനിടയിലാണ് അഞ്ചു ദിവസമായി കുറയ്ക്കാനുള്ള സർക്കാർ നടപടികൾ.
click on malayalam character to switch languages