1 GBP = 106.75
breaking news

മുൻ പ്രധാനമന്ത്രി സർ ടോണി ബ്ലെയറും പത്നി ചെറിയും ഫർലോ സ്കീമിൽ നിന്ന് ഏകദേശം 80,000 പൗണ്ട് ക്ലെയിം ചെയ്തതായി റിപ്പോർട്ട്

മുൻ പ്രധാനമന്ത്രി സർ ടോണി ബ്ലെയറും പത്നി ചെറിയും ഫർലോ സ്കീമിൽ നിന്ന് ഏകദേശം 80,000 പൗണ്ട് ക്ലെയിം ചെയ്തതായി റിപ്പോർട്ട്

ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ ടോണി ബ്ലെയറും പത്നി ചെറി ബ്ലെയറും ഫർലോ സ്കീമിൽ നിന്ന് ഏകദേശം 80,000 പൗണ്ട് ക്ലെയിം ചെയ്തതായി റിപ്പോർട്ട്. രാജ്ഞി പുതുതായി നൽകിയ നൈറ്റ്‌ഹുഡ് പദവി എടുത്തുകളയാൻ ഒരു ദശലക്ഷത്തിലധികം ആളുകൾ ഒരു നിവേദനത്തിൽ ഒപ്പിട്ടതിനാൽ മുൻ പ്രധാനമന്ത്രി ഇതിനകം വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ, ലേഡി ബ്ലെയറിന്റെ നിയമ സ്ഥാപനത്തിൽ ജോലിയിൽ നിന്ന് ഒഴിഞ്ഞ ജീവനക്കാരുടെ പണം നൽകാൻ 76,000 പൗണ്ട് ഉപയോഗിച്ചതായി ബ്ലെയേഴ്സിന്റെ വക്താവ് പറഞ്ഞു. അതേസമയം ഏതെങ്കിലും ബിസിനസ്സിനോ വ്യക്തിക്കോ അവരുടെ ജോലിയിൽ നിന്ന് ഒഴിഞ്ഞ ജീവനക്കാരുടെ വേതനത്തിന്റെ ചിലവ് വഹിക്കാൻ പണം ക്ലെയിം ചെയ്യാൻ അനുവാദമുണ്ട്. ശതകോടീശ്വന്മാരായ ധനികർ സർക്കാർ സാധാരണ ബിസിനെസ്സുകളെ സഹായിക്കാൻ അവതരിപ്പിച്ച ഫർലോഗ് സ്‌കീം വ്യാപകമായി ഉപയോഗിച്ചതിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്.

എന്നിരുന്നാലും, ആയിരക്കണക്കിന് ഓർഗനൈസേഷനുകൾ പാൻഡെമിക്കിലൂടെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്തിയതിന് ശേഷം കുറച്ച് പണമെങ്കിലും തിരികെ നൽകുമെന്ന് പറഞ്ഞിരുന്നു. ശതകോടീശ്വരനായ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

വിക്ടോറിയ ബെക്കാം ഉൾപ്പെടെയുള്ള സമ്പന്നരായ വ്യക്തികൾ പേഔട്ടുകളുടെ പേരിൽ വിമർശിക്കപ്പെടുന്നു. പൊതുപണത്തിന് അപേക്ഷിക്കാനുള്ള വിക്ടോറിയായുടെ തീരുമാനം കോലാഹലത്തിന് കാരണമായതിനെത്തുടർന്ന് തന്റെ ഫാഷൻ ലേബലിൽ 30 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം അവർ മാറ്റിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ബ്ലെയേഴ്‌സിന്റെ സമ്പത്ത് മാത്രം 50 മില്യൺ പൗണ്ട് വരെ കണക്കാക്കിയിട്ടും 76,000 പൗണ്ട് തിരികെ നൽകിയതായി കരുതുന്നില്ല.

അദ്ദേഹത്തിന്റെ നൈറ്റ് പദവി എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം പത്തുലക്ഷം കടന്ന സാഹചര്യത്തിലാണ് വിവാദം. അടച്ചുപൂട്ടൽ കാരണം ജോലി ചെയ്യാൻ കഴിയാത്ത ജീവനക്കാരുടെ വേതനത്തിന്റെ 80 ശതമാനവും തൊഴിലുടമകൾക്ക് വഹിക്കാൻ കഴിയുന്ന തരത്തിൽ കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിലാണ് കൊറോണ വൈറസ് ജോലി നിലനിർത്തൽ പദ്ധതി അഥവാ ഫർലോ സ്കീം രൂപീകരിച്ചത്. 69 ബില്യൺ പൗണ്ട് നികുതിദായകർ ഈ പദ്ധതിയുടെ ധനസഹായത്തിനായി ചെലവഴിച്ചു, യുകെ തൊഴിൽ വിപണികളിലെ ഏറ്റവും വലിയ സർക്കാർ ഇടപെടലാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more