ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിലെ സെക്കണ്ടറി ക്ലാസ് മുറികളിൽ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കുറയ്ക്കാൻ ഫെയ്സ് മാസ്കുകൾ ധരിക്കണമെന്ന് സർക്കാർ അറിയിച്ചു.
ഈ വരുന്ന കാലയളവിൽ മുഖാമുഖം പഠിക്കുന്നതിനായി തുറന്നിരിക്കുന്ന സ്കൂളുകളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് മുഖം മറയ്ക്കുന്നതിനുള്ള താൽക്കാലിക പുനരവതരണം ലക്ഷ്യമിടുന്നത്.
അതേസമയം, വൈറസ് പടരുന്നത് പരിമിതപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് ആറ് സ്കൂൾ സ്റ്റാഫ് യൂണിയനുകൾ ആവശ്യപ്പെട്ടു. തുടർനടപടികളില്ലാതെ ദേശീയ പരീക്ഷകൾ അപകടത്തിലാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. എയർ-ക്ലീനിംഗ് യൂണിറ്റുകൾ, കുട്ടികളുടെയും അദ്ധ്യാപകരുടെയും ആബ്സെൻസ് പരിരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ഓൺ-സൈറ്റ് ടെസ്റ്റിംഗിനുള്ള സഹായം, ഓഫ്സ്റ്റഡ് ഇൻസ്പെക്ഷൻ വ്യവസ്ഥയിൽ ഇളവ് എന്നിവയും അവർ ആവശ്യപ്പെട്ടു.
ക്രിസ്മസ് അവധിക്ക് ശേഷം യുകെയിലുടനീളമുള്ള സ്കൂളുകൾ ഈ ആഴ്ച വീണ്ടും തുറക്കുന്നു. കുട്ടികളോട് ഓൺസൈറ്റ് കോവിഡ് പരിശോധനയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ, ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് മുഖംമൂടി ശുപാർശ ചെയ്തിട്ടില്ലാത്ത നാല് യുകെ പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇംഗ്ലണ്ട്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം അധ്യാപകർ ഫേസ്മാസ്കുകൾ ക്ളാസ് മുറികളിൽ ധരിക്കേണ്ടതില്ല.
ജനുവരി 26 വരെ മുഖം മൂടുന്നത് ആവശ്യമാണെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവി പറഞ്ഞു.
നിലവിലെ ദേശീയ പ്ലാൻ ബി കൊവിഡ് നടപടികൾ ജനുവരി 4-നോ അതിനടുത്തോ അവലോകനം ചെയ്യും.”ഒമിക്രോൺ വേരിയന്റ് വെല്ലുവിളികൾ അവതരിപ്പിക്കുന്നു എന്നതിൽ സംശയമില്ല, എന്നാൽ മുഴുവൻ വിദ്യാഭ്യാസ മേഖലയും കഠിനമായ പരിശ്രമത്തിലൂടെയാണ് പ്രതികരിച്ചത്, അതിന് നിങ്ങൾ ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ പ്രഥമ പരിഗണന” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകൾ, കോളേജുകൾ എന്നിവയിൽ 7,000 എയർ ക്ലീനിംഗ് യൂണിറ്റുകൾ ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഒമിക്രോൺ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം മൂലമുണ്ടായ കഴിഞ്ഞ ടേമിന്റെ അവസാനത്തിൽ ജീവനക്കാരുടെ അഭാവവും വർദ്ധിച്ചുവരുന്ന കോവിഡ് നിരക്കും വിദ്യാഭ്യാസത്തെ കൂടുതൽ തടസ്സപ്പെടുത്തുമെന്ന ആശങ്കൾ സർക്കാരിനുണ്ട്. അതിനാൽ തന്നെ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.
click on malayalam character to switch languages