1 GBP = 110.31

മൂന്നു പെൺകുട്ടികളുടെ പിതാവ് ഗോപകുമാറിനു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 1265 പൗണ്ട്. ചാരിറ്റി വരുന്ന ഒന്നാം തിയതി അവസാനിക്കും

മൂന്നു പെൺകുട്ടികളുടെ പിതാവ്   ഗോപകുമാറിനു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 1265  പൗണ്ട്.  ചാരിറ്റി  വരുന്ന  ഒന്നാം തിയതി അവസാനിക്കും

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിക്ക് ഇതുവരെ 1265  പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു ചാരിറ്റി  വരുന്ന  ഒന്നാം തിയതി അവസാനിക്കും  , 
പെയിന്റിംഗ് ജോലികൊണ്ട്   മൂന്നു പെൺകുട്ടികളെ  പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാറിന്റെ  ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്   കിഡ്‌നി രോഗത്തിന്റെ രൂപത്തിൽ വന്ന ആ  ദുരന്തം  അദ്ദേഹത്തിന്റെ നടുവിന്  താഴേയ്ക്ക്   തളർത്തികളഞ്ഞു. സമയത്തു വേണ്ട ചികില്സ ലഭിക്കാനുള്ള  സാമ്പത്തികം ഇല്ലാത്തതായിരുന്നു തളർച്ചയുടെ കാരണം ചികിത്സക്കുവേണ്ടി ചിങ്ങവനം, പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു വാഴൂരിൽ വാടകവീട്ടിലേക്കു താമസം മാറി.  

ഉണ്ടായിരുന്ന പണം മുഴുവൻ  ചികിൽസക്കായി ചിലവഴിച്ചു    ഇപ്പോൾ  വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു .മൂന്നു പെൺകുട്ടികൾ  കോളേജിലും സ്കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ക്രിസ്തുമസിന്റെ ഈ നാളുകളിൽ നമുക്ക് ഇവരെ സഹായിക്കാം ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന കോട്ടയം സ്വദേശി  ദീപ്തി രാജുവാണ്,   .  നമ്മെളെല്ലാം ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്തു ഈ മാതാപിതാക്കളുടെയും കുട്ടികളുടെയും  കണ്ണീരൊപ്പാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ മുൻപിൽ കൈനീട്ടുന്നു  സഹായിക്കുക.

നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക  . ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു.””,ACCOUNT NAME , IDUKKI GROUPACCOUNT NO 50869805SORT CODE 20-50.-82BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more