1 GBP = 112.47
breaking news

ബ്രിട്ടനിലെ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

ബ്രിട്ടനിലെ കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

ലണ്ടൻ: കോവിഡ്മഹാമാരി ആരംഭിച്ചതിന് ശേഷം യുകെയിൽ ആദ്യമായി പ്രതിദിനം ഒരുലക്ഷത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ 24 മണിക്കൂറിനുള്ളിൽ 106,122 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 17-ലെ 93,045 എന്ന ഉയർന്ന കേസിനേക്കാൾ 13,000 കേസുകൾ കൂടുതൽ.

കൊറോണ വൈറസുമായി ബന്ധപ്പെട്ട 140 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച 90,629 കേസുകളും 172 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ജാഗ്രത പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചതിനാൽ വെയിൽസിൽ ഭരണകൂടം നിയമങ്ങൾ കർശനമാക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച 78,610 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡിസംബർ 18 ന് 813 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 8,000-ത്തിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ തന്നെ 849 പേർ വെന്റിലേറ്ററുകളിലും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ 13,581 ഒമിക്‌റോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ ഒമിക്രോൺ കേസുകൾ 74,089 ആയി. 15,363 ആയിരുന്ന ചൊവ്വാഴ്ചത്തെ സംഖ്യയിൽ നേരിയ ഇടിവാണ് പ്രതിദിന കണക്ക്.

അതേസമയം വെൽഷ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്‌ഫോർഡ് ഒമിക്‌റോണിന്റെ വ്യാപനം പരിമിതപ്പെടുത്താൻ പുതിയ നടപടികൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സർക്കാരിന്റെ നടപടികളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

മിക്ക ആളുകൾക്കും ഡെൽറ്റയേക്കാൾ സൗമ്യമാണ് ഒമിക്‌റോൺ വേരിയന്റ് എന്ന് കരുതുന്നതാണ് കൂടുതൽ അപകടം വരുത്തി വയ്ക്കുന്നതെന്നാണ് സർക്കാർ ശാസ്ത്രജ്ഞരുടെ നിഗമനം. കൊറോണ വൈറസ് സ്ട്രെയിനിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശകലനം വ്യാഴാഴ്ച പ്രഖ്യാപിക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ഒരുങ്ങുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more