1 GBP = 113.38
breaking news

യുകെയിലെ ഏകീകൃത പുരോഗമന കലാസാംസ്കാരിക സംഘടന കൈരളി യുകെ യാഥാർഥ്യമാവുന്നു

യുകെയിലെ ഏകീകൃത പുരോഗമന കലാസാംസ്കാരിക സംഘടന കൈരളി യുകെ യാഥാർഥ്യമാവുന്നു

ബിജു ഗോപിനാഥ്

യുകെയിലെ മുഴുവൻ പുരോഗമന കലാസാംസ്കാരിക സംഘടനാപ്രവർത്തകരെയും ഒരുകുടക്കീഴിൽ അണിനിരത്തുക എന്ന ഉദ്ദേശത്തോടെ കൈരളി യുകെ എന്ന പേരിൽ സംഘടന നിലവിൽ വരുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന കര്ഷകസമരത്തിന്റെ വിജയാഹ്ളാദ യോഗത്തിലാണ് ശ്രീ. എളമരം കരീം MP യൂകെയിലെ  പുരോഗമന കലാസാംസ്കാരികപ്രസ്ഥാനങ്ങളുടെ യോജിപ്പിലൂടെ രൂപീകൃതമാവുന്ന  സംഘടനയുടെ പേര് പ്രഖ്യാപിച്ചത്.തുടർന്ന് സംസാരിച്ച പ്രമുഖ സാഹിത്യകാരൻ ശ്രീ ആലംകോട് ലീലാകൃഷ്ണൻ  ഇന്നത്തെ സാഹചര്യത്തിൽ  ഒരു കലാസാംസ്കാരിക സംഘടനയ്ക്കുള്ള പ്രസക്തിയും കൈരളി നടത്തേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു . 

സംഘടനയുടെ ഫേസ്ബുക് പേജ് ( https://www.facebook.com/KairaliUK  )ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) വൈസ് പ്രസിഡന്റ് ഹർസെവ് ബെയ്‌ൻസ്‌  പ്രകാശനം ചെയ്തു. മന്ത്രി പി. പ്രസാദ് , ജോസ് കെ മാണി എംപി , ഇടതുപക്ഷ ജനാധിപത്യമുന്നണി യുകെ കൺവീനർ രാജേഷ് കൃഷ്ണ , പ്രവാസി കേരളാ കോൺഗ്രസ് യുകെ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ തുടങ്ങിയവർ പുതിയ സംഘടനയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

യുകെയിൽ ഒരു ഏകീകൃത പുരോഗമന കലാസാംസ്കാരികപ്രസ്ഥാനമായി  കൈരളി യുകെ രൂപീകൃതമായതിന്റെ സാഹചര്യവും അതിലേക്കുള്ള നാൾവഴികളും ശ്രീ രാജേഷ് ചെറിയാൻ വിശദീകരിച്ചു.
കൈരളി യുകെ യുമായി സഹകരിച്ചു പ്രവർത്തിക്കുവാനും അംഗമാവുവാനും സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ ബന്ധപ്പെടാമെന്നു  കൈരളി യുകെ പ്രവർത്തകർ അറിയിച്ചു. ഫേസ്ബുക്ക് പേജ് : https://www.facebook.com/KairaliUKu

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more