1 GBP = 110.31

മൂന്നു പെൺകുട്ടികളുടെ പിതാവ് തളർന്നു വീൽചെയറിൽ ഇരിക്കുന്നു ,വാടക കൊടുക്കാനും ചികിസിക്കാനും, കുട്ടികളെ പഠിപ്പിക്കാനും നിവർത്തിയില്ല. നിങ്ങൾ സഹായിക്കില്ലേ??

മൂന്നു പെൺകുട്ടികളുടെ പിതാവ് തളർന്നു വീൽചെയറിൽ ഇരിക്കുന്നു ,വാടക കൊടുക്കാനും ചികിസിക്കാനും, കുട്ടികളെ പഠിപ്പിക്കാനും നിവർത്തിയില്ല. നിങ്ങൾ സഹായിക്കില്ലേ??

ടോം ജോസ് തടിയംപാട്

കോട്ടയം, വാഴുർ ,പുളിക്കൽകവലയിൽ താമസിക്കുന്ന ഗോപകുമാർ കെ ജി രണ്ടുവർഷം മുൻപ് വരെ പെയിന്റിംഗ് ജോലികൾ ചെയ്തു മൂന്നു പെൺകുട്ടികളെ പഠിപ്പിക്കുകയും കുടുംബം സംരക്ഷിക്കുകയും ചെയ്തിരുന്നതാണ് , എന്നാൽ പെട്ടെന്ന് കിഡ്‌നി രോഗം ബാധിക്കുകയും സമയത്തു വേണ്ടചികിത്സ ലഭിക്കാത്തതുകൊണ്ടും നടുവിന് താഴത്തോട്ടു തളർന്നു പോകുകയും പിന്നീട് .ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിൽക്കുകയും വാഴൂരിലെ വാടകവീട്ടിലേക്കു താമസം മാറുകയും ചെയ്തു .

ഉണ്ടായിരുന്ന പണം മുഴുവൻ ചികിൽസക്കായി ചിലവഴിച്ചു ഇപ്പോൾ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു .മൂന്നു പെൺകുട്ടികൾ കോളേജിലും സ്കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം ക്രിസ്തുമസിന്റെ ഈ നാളുകളിൽ നമുക്ക് ഇവരെ സഹായിക്കാം. ഈ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂൾ നോട്ടിയാഷിൽ താമസിക്കുന്ന ദീപ്തി രാജുവാണ് ദീപ്തിക്കു ഇവരെ അറിയാം.

നമ്മെളെല്ലാം ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്തു ഈ മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ മുൻപിൽ കൈനീട്ടുന്നു സഹായിക്കുക .നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്തവുമായി ജാതി,മത, വർഗ, വർണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും, നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 250000 (ഒരുകോടി രണ്ടുലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more