1 GBP = 106.34

ഒമിക്രോണിനെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; ഡിസംബർ അവസാനത്തോടെ പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴുവൻ പൗരന്മാർക്കും ബൂസ്റ്റർ വാക്സിൻ നൽകും

ഒമിക്രോണിനെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; ഡിസംബർ അവസാനത്തോടെ പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴുവൻ പൗരന്മാർക്കും ബൂസ്റ്റർ വാക്സിൻ നൽകും

ലണ്ടൻ: ഒമിക്രോണിനെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഡിസംബർ അവസാനത്തോടെ പതിനെട്ട് വയസ്സിന് മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും ബൂസ്റ്റർ വാക്സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഓമിക്‌റോണിന്റെ ടൈഡൽ വേവ് തടയുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനുമായി പ്രതിദിനം ഒരു മില്യൺ ബൂസ്റ്റർ ജാബുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുകയെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

വാക്‌സിൻ പ്രോഗ്രാം അതിവേഗം ത്വരിതപ്പെടുത്താൻ സഹായിക്കുന്നതിന് രാജ്യത്തുടനീളം സൈന്യത്തെ വിന്യസിക്കും, ഡിസംബർ അവസാനത്തോടെ യുകെയിലെ പ്രായപൂർത്തിയായ ഓരോ വ്യക്തിക്കും വാക്‌സിനുകൾ നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി അത്യാവശ്യമല്ലാത്ത അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കാൻ ജിപിമാരോട് ആവശ്യപ്പെടും.

പുതിയ വേരിയന്റായ ഒമിക്‌റോണുമായുള്ള പോരാട്ടത്തിൽ ഇപ്പോൾ ഒരു ദേശീയ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം സുഹൃത്തുക്കളെ നിലനിർത്താൻ വാക്സിൻ സംരക്ഷണത്തിന്റെ മതിൽ അടിയന്തിരമായി ശക്തിപ്പെടുത്തണമെന്നും ഞായറാഴ്ച രാത്രി രാജ്യത്തെ ഒരു ടെലിവിഷൻ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വാക്സിനേഷൻ പ്രോഗ്രാമിൽ മുമ്പ് ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഒരു ദേശീയ ദൗത്യം എന്ന നിലയിൽ മുതിർന്നവർക്കെല്ലാം ബൂസ്റ്റർ ജാബുകൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദിവസം ഏകദേശം 1 ദശലക്ഷം ആളുകൾക്ക് ബൂസ്റ്റർ ജാബുകൾ നൽകാനാണ് സർക്കാർ നീക്കം. ശനിയാഴ്ച ബൂസ്റ്റർ ജാബുകൾ നേടിയവരുടെ എണ്ണം 530,000 ആയി ഉയർന്നു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും തിങ്കളാഴ്ച മുതൽ ബൂസ്റ്റർ ജാബ്‌ ലഭിക്കുന്നതിന് യോഗ്യത ലഭിക്കും, ബുധനാഴ്ച മുതൽ ആ പ്രായത്തിലുള്ളവർക്ക് എൻഎച്ച്എസ് ബുക്കിംഗ് ആരംഭിക്കും. ഇതുവരെ 40 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായിരുന്നു യോഗ്യത. ക്രിസ്മസ് ദിനത്തിൽ ഡിമാൻഡ് കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജാബ്സ് ലഭ്യമാകും.

ഞായറാഴ്ച ബ്രിട്ടന്റെ കോവിഡ് അലേർട്ട് ലെവൽ 3 ൽ നിന്ന് 4 ആയി ഉയർത്തി, എൻഎച്ച്എസിൽ ഗണ്യമായ സമ്മർദ്ദം ഉണ്ടായതും യുകെയിൽ 1,239ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെയാണ് അലർട്ട് നിലയിൽ മാറ്റം വന്നത്. ദിവസങ്ങൾക്കുള്ളിൽ ഒമിക്രോൺ ബ്രിട്ടന്റെ പ്രബലമായ വേരിയന്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും എൻഎച്ച്എസിൽ കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നും നിരവധി വിദഗ്ദർ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more