ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയയിൽ നടത്തപ്പെട്ടസുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെവിജയികളെ പ്രഖ്യാപിച്ചു.
Dec 12, 2021
ഫാ ടോമി അടാട്ട്, പിആർഒ
മത്സരാർത്ഥികളുടെ വചനത്തിലുള്ള അറിവുംവിശ്വാസതീഷ്ണതയും ഏവരെയുംഅതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയിൽ ബൈബിൾ അപ്പസ്റ്റോലിന്റെ നേതൃത്വത്തിൽനടത്തപ്പെട്ട സുവാറ 2021 ബൈബിൾ ക്വിസ്മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.വിവിധഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർമെൽവിൻ ജെയ്‌മോനും , ആൽബർട്ട് ജോസിയും,ഷോണാ ഷാജിയും സോണിയ ഷൈജുവും . ഓൺലൈനായി നടത്തപ്പെട്ട മത്സരത്തിൽആയിരത്തിൽപരം മത്സരാത്ഥികളാണ് പങ്കെടുത്തത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽമാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികൾ സെമിഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയുംതുടർന്ന് നടത്തപ്പെട്ട സെമി ഫൈനൽ മത്സരത്തിൽഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ ഏജ്ഗ്രൂപ്പിൽനിന്നുമുള്ള അഞ്ചു മത്സരാർത്ഥികൾ വീതംഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയുംചെയ്തു . ഫൈനൽ മത്സരങ്ങൾ നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെഓൺലൈനായി രാവിലെ ഒമ്പതുമണിമുതൽനടത്തപെടുകയുണ്ടായി. മത്സരങ്ങളുടെഔദ്യോഗികമായ ഉദ്‌ഘാടനം ഗ്രേറ്റ് ബ്രിട്ടൺ രൂപതഅധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്നിർവഹിച്ചു. ബൈബിൾ അപ്പസ്റ്റലേറ്റ് ഡയറക്ടർജോർജ് എട്ടുപറയിലച്ചനും ബൈബിൾ അപ്പസ്റ്റോലറ്റ്രൂപത കോ ഓർഡിനേറ്റർ ആന്റണി മാത്യുവുംഏവർക്കും വിജയാശംസകൾ നേർന്നു. മത്സരങ്ങളുടെഔദ്യഗികഫലപ്രഖ്യാപനം രൂപതാ വികാരി ജനറാളുംബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാനുമായബഹുമാനപെട്ട ജിനോ അരിക്കാട്ട് അച്ചൻപ്രഖ്യാപിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്കും വിശ്വാസസമൂഹത്തിനും ഇത് അഭിമാനത്തിന്റെനിമിഷമായിരുന്നു . രൂപതയിലെ വിശ്വാസസമൂഹംമുഴുവനും ഏറെ പ്രാർത്ഥനയോടെ കാത്തിരുന്നഫലപ്രഖ്യാപനത്തിൽ പങ്കെടുത്ത എല്ലാമത്സരാത്ഥികളെയും രൂപതയുടെ പേരിൽ ബഹുമാനപെട്ടജിനോ അച്ചൻ അഭിനന്ദിച്ചു.
എട്ടു മുതൽ പത്തുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽമെൽവിൻ ജെയ്‌മോൻ ഒന്നാം സ്ഥാനം (പ്രെസ്റ്റൺറീജിയൺ )കരസ്ഥമാക്കി.രണ്ടാം സ്ഥാനം ഇവനാ മേരിസിജിയും(ബ്രിസ്റ്റോൾ -കാർഡിഫ് റീജിയൺ) മൂന്നാംസ്ഥാനം മെലിസ റോസ് ജോണും(കേംബ്രിഡ്‌ജ്റീജിയൺ) നേടി.
പതിനൊന്നുമുതൽ പതിമൂന്നുവരെ പ്രായത്തിലുള്ളഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഷോണാ ഷാജി (പ്രെസ്റ്റൺ
റീജിയൺ ) കരസ്ഥമാക്കി.രണ്ടാം സ്ഥാനം ദിയ ദിലിപും(ഗ്ലാസ്‌കോ റീജിയൺ ) മൂന്നാം സ്ഥാനം ജോയൽതോമസും (കോവെന്ററി റീജിയൺ ) നേടി.
പതിനാലുമുതൽ പതിനേഴുവരെ പ്രായത്തിലുള്ളഗ്രൂപ്പിൽ ആൽബർട്ട് ജോസി (ഗ്ലാസ്‌കോറീജിയൻ)ഒന്നാം സ്ഥാനം നേടിയപ്പോൾ ബിയൻകാസിബിച്ചൻ (കോവെന്ററി റീജിയൻ)രണ്ടാം സ്ഥാനവുംമൂന്നാം സ്ഥാനം അന്നാ തോമസും (കോവെന്ററിറീജിയൺ) കരസ്ഥമാക്കി.
കഴിഞ്ഞ വർഷത്തിൽനിന്നും വ്യത്യസ്തമായി ഈവര്ഷം മുതിർന്നവർക്കുവേണ്ടിയും മത്സരങ്ങൾനടത്തപെടുകയുണ്ടായി . സോണിയ ഷൈജു(കോവെന്ററി റീജിയൻ) ഒന്നാം സ്ഥാനംകരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം ക്രിസ് ട്രീസജോസഫും (ലണ്ടൻ റീജിയൺ) മൂന്നാം സ്ഥാനം റ്റിന്റുജോസെഫും (ഗ്ലാസ്‌കോ റീജിയൺ) നേടി. ബൈബിൾഅപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ വിപുലമായഒരുക്കങ്ങളാണ് മത്സരങ്ങളുടെ നടത്തിപ്പിനായിഒരുക്കിയിരുന്നത്.മത്സരത്തിൽ പങ്കെടുത്തവർക്കുംവിജയിച്ചവർക്കും ബൈബിൾ അപ്പസ്റ്റോലറ്റ് ടീംഅഭിനന്ദനങ്ങൾ അറിയിച്ചു.
click on malayalam character to switch languages